കേരള സ്റ്റോറി കലാസൃഷ്ടി: കക്കുകളി നാടകം നിരോധിക്കണമെന്ന ആവശ്യം സർക്കാർ സ്വീകരിച്ചില്ല: കെസിബിസി
കൊച്ചി: വിവാദ ചിത്രം ദ കേരള സ്റ്റോറിയെ പിന്തുണച്ച് കേരള കാത്തലിക് ബിഷപ്പ് കൌണ്‍സില്‍. സിനിമ ഐ എസ് ഭീകരരുടെ തേർവാഴ്ചയാണ് തുറന്നുകാട്ടുന്നതാണെന്നും അതിനെ വർഗീയതയുടെ പേരിൽ വിലയിരുത്താൻ കഴിയില്ലെന്നും കെ സി ബി സി വക്താവും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ഫാ. ജേക്കബ് പാലയ്ക്കാപള്ളി അഭിപ്രായപ്പെട്ടു. ന്യൂസ് 18 മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രണയം നടിച്ച് കേരളത്തിൽ നിന്ന് നിരവധി സ്ത്രീകളെ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. ലൗ ജിഹാദ് ഒരു യാഥാര്‍ഥ്യമാണെന്നും പ്രണയിച്ച് വിവാഹം കഴിച്ച ശേഷം നിർബന്ധിത മതപരിവർത്തനം നടത്തുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സ്റ്റോറി തിരക്കഥാ കൃത്തിന്റെയും സംവിധായകന്റെയും കലാസൃഷ്ടിയാണ്. അതിനെ കലയെന്ന രീതിയിൽ കാണുന്നതാകും നല്ലത്. ചില സിനിമകൾക്ക് പിന്നിൽ യഥാർത്ഥ കഥകൾ കാണുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രണയം നടിച്ച് കേരളത്തിൽ നിന്ന് നിരവധി സ്ത്രീകളെ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. സിനിമയിൽ അത് തുറന്ന് കാട്ടുന്നുണ്ട്. അതാണ് പലരേയും അസ്വസ്ഥരാക്കുന്നത്. ഐഎസ് മുസ്ലീം സമുദായത്തിന്റെ പരിച്ഛേദമെന്ന് ആരും പറയുന്നില്ല. കേരളാ സ്റ്റോറി കേരളത്തെ അപകീർത്തിപ്പെടുത്തുന്നതല്ല. കേരളത്തിൽ നിന്ന് പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെട്ടത് കൊണ്ട് അവരുടെ കഥ സിനിമയാക്കിയെന്ന് മാത്രം കണ്ടാല്‍ മതി. ലൗ ജിഹാദ് ഒരു യാഥാര്‍ഥ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിസ്ത്യൻ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് കേരളത്തിലെ പുരോഹിതരുടെ പരമോന്നത സംഘടനയായ കെസിബിസി സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിനോട് 'കാക്കുകളി' എന്ന നാടകം അവതരിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചു. എന്നാല്‍ ആരും ഇത് മുഖവിലയ്ക്ക് എടുത്തില്ല. സമ്മർദത്തിന് വഴങ്ങിയാണ് ആലപ്പുഴ ആസ്ഥാനമായ നെയ്തൽ നാടക സംഘം നാടകം അവതരിപ്പിക്കുന്നത് നിർത്താൻ തീരുമാനിച്ചതെന്നും ഫാദർ ജേക്കബ് പാലയ്ക്കാപ്പള്ളി പറഞ്ഞു.
യു.ഡി.എഫും എൽ.ഡി.എഫും 'ദി കേരള സ്റ്റോറി' നിരോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നാടകം നിരോധിക്കണമെന്ന അവരുടെ ആവശ്യത്തിന് 'തണുത്ത പ്രതികരണമാണ്' ലഭിച്ചത്. "ചില രാഷ്ട്രീയ പാർട്ടികൾക്ക് ന്യൂനപക്ഷം എന്നാൽ ഒരു പ്രത്യേക സമുദായം മാത്രമാണ്. ഈ രാഷ്ട്രീയ പാർട്ടികളാണ് മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നത്. 'ദി കേരള സ്റ്റോറി'ക്കെതിരായ പ്രതിഷേധത്തിന് പിന്നിലെ കാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും കെസിബിസി ആരോപിച്ചു.












Click it and Unblock the Notifications