Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഷേധത്തിന് സാധ്യത, കേരള സ്‌റ്റോറി പ്രദർശിപ്പിക്കാൻ മടി; തീയേറ്റർ ഉടമകൾക്ക് ഭയവും സമ്മർദ്ദവും

കൊച്ചി: വിവാദ ചിത്രം ദ കേരള സ്‌റ്റോറി സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് തീയേറ്ററുകള്‍ പിന്മാറുന്നു. പ്രതിഷേധം കണക്കിലെടുത്താണ് പല തീയേറ്ററുകശളും പിന്മാറുന്നത്. വെള്ളിയാഴ്ചയാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. നേരത്തെ കേരളത്തിലെ 50 തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീയേറ്ററുകള്‍ വിതരണക്കാരുമായി കരാറില്‍ എത്തിയിരുന്നു. എന്നാല്‍ റിലീസിന്റെ തൊട്ടുതലേന്ന് പലരും പിന്മാറുകയായിരുന്നു.

ഇന്ന് കേരളത്തില്‍ 17 സ്‌ക്രീനുകളില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ എത്ര തീയേറ്ററുകളില്‍ പ്രദര്‍ശനമുണ്ടാകുമെന്നതില്‍ ഉറപ്പില്ല. തീയേറ്ററുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഭയവും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള സമ്മര്‍ദ്ദവുമാണ് കാരണമായി തീയേറ്റര്‍ ഉടമകള്‍ പറയുന്നത്.

kerala story

സിനിമയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യാന്തരതലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന വിമര്‍ശനമാണ് ഉയരുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

സിനിമയ്ക്ക് നല്‍കിയ സി ബി എഫ് സി സര്‍ട്ടിഫിക്കേഷനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മദ്രാസ് ഹൈക്കോടതി തീരുമാനം പുറത്തുവന്നത്. ചെന്നൈയിലെ മാധ്യമപ്രവര്‍ത്തകനായ ബി ആര്‍ അരവിന്ദാക്ഷനാണ് ഹര്‍ജി നല്‍കിയത്.

ഒരു പ്രത്യേക സമുദായത്തിനെതിരെ ജനത്തെ തിരിക്കുന്നതാണ് സിനിമ. ഒരു അടിസ്ഥാനവുമില്ലാത്ത കണക്കുകളാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഇക്കാര്യം ടീസറില്‍ വ്യക്തമാണെന്നും ഹര്‍ജിയില്‍ പറയുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍, കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, തമിഴ്നാട് ചീഫ് സെക്രട്ടറി എന്നിവയ്ക്ക് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിട്ടുണ്ടെന്നും പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ചിത്രത്തിനെതിരെ കോണ്‍ഗ്രസ്, സി പി എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. നേരത്തെ സുപ്രീം കോടതിയും ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. ഹര്‍ജികള്‍ കേരള ഹൈക്കോടതിക്ക് കേള്‍ക്കാമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. സിനിമയില്‍ അഭിനയിച്ച താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും അധ്വാനത്തെ പറ്റി ആലോചിക്കണമെന്നും സിനിമയെ കുറിച്ച് പറയുമ്പോള്‍ ജാഗ്രത പുലര്‍ത്തണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ നിന്ന് മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിന് യുവതികളെ കൊണ്ടു പോകുന്നു എന്ന പ്രമേയത്തിലാണ് ചിത്രം. ഈ സിനിമ സംഘപരിവാര്‍ ഗൂഡാലോചനയാണെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. എന്നാല്‍ സിനിമയിലുള്ള കാര്യങ്ങള്‍ എല്ലാം യാഥാര്‍ത്ഥ്യമാണെന്നാണ് നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷായുടെ വാദം. ചിത്രത്തിന്റെ റിലീസ് പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിലീസ് ദിനത്തില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടുണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+