Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവുനായ ആക്രമണം; കടിയേൽക്കുന്നവർക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി

എറണാകുളം: തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ തെരുവുനായ ശല്ല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ചേ‍ർന്ന പ്രത്യേക സിറ്റിംഗിലാണ് കോടതി പരമാർശം. തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ ഹൈക്കോടതി നിർദ്ദേശപ്രകാരം ഡി ജി പി സർക്കുലർ ഇറക്കിയെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Recommended Video

cmsvideo
    സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി |*Kerala

    അതേസമയം തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ആനിമൽ വെൽഫെയർ ബോർഡ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.രാജ്യവ്രാപകമായി തെരുവുനായക്കളെ കൊല്ലുന്നുണ്ട്.കേരളത്തിലെ സംഭവങ്ങൾ സാക്ഷര കേരളത്തിന് അപമാനമാണെന്നും ആനിമൽ വെൽഫെയർ ബോർഡ് വ്യക്തമാക്കി. കുടുംബ്രശ്രീയുടെ സൗകര്യങ്ങൾ പരിശോധിച്ച ശേഷം വന്ധീകരണത്തിനുള്ള അനുമതി കാര്യത്തിൽ തീരുമാനമെടുക്കാമെന്നും ആനിമൽ വെൽഫെയര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.

    kerala high court

    അതേസമയം തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവത്കരണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഡിജിപി അനില്‍കാന്ത് സർക്കുലർ പുറത്തിറക്കി. നായ്ക്കളെ കൊല്ലുന്നത് തടവു ലഭിക്കുന്ന കുറ്റമാണ്. ജനജീവിതത്തിന് ഭീഷണിയാകുന്നതിനാൽ പട്ടികളെ കൂട്ടത്തോടെ നാട്ടുകാർ കൊല്ലുന്നുണ്ട്. ഇത് ഒഴിവാക്കണം.

    ഓരോ SHO മാരും റസിഡൻസ് അസോസിയേഷനുമായി ചേർന്ന് ബോധവത്കരണം നടത്തണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി.ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി.പൊതുജനം നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.അതേസമയം സംസ്ഥാനത്ത് ഇന്നും വിവിധ ഇടങ്ങളിൽ തെരുവ് നായ ആക്രമണം ഉണ്ടായി.

    ആലപ്പുഴ എടത്വയിൽ പ്ലസ് ടൂ വിദ്യാർഥിനിയെ തെരുവുനായ കടിച്ചു. എടത്വ സെൻ്റ് അലോഷ്യസ് സ്കൂളിലെ വിദ്യാർഥിനി അമൃത സുഭാഷിന് നേരെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. കണിയാപുരത്ത് തെരുവുനായ കുറുകെ ചാടി സ്‍കൂട്ടറില്‍ നിന്ന് വീണ് വനിത കണ്ടക്ടർക്കും മകനും പരിക്കുപറ്റി. കെഎസ്‍ആര്‍ടിസി കണിയാപുരം ഡിപ്പോയിലെ കണ്ടക്ടറായ പ്രീതാ സന്തോഷിനും (45) മകൻ അഭിമന്യുവിനുമാണ് (18) പരിക്കേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

    തെരുവ് നായ ആക്രമണം രൂക്ഷമായതോടെ സംസ്ഥാനത്ത് 170 പ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളാണെന്ന് കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പും അറിയിച്ചിരുന്നു. ഒരു മാസം 10 തവണ മൃഗങ്ങള്‍ക്ക് നായ കടിയേറ്റ സ്ഥലങ്ങളെയാണ് ഹോട്ട് സ്‌പോട്ടായി കണക്കാക്കുന്നത്.

    തിരുവനന്തപുരത്താണ് സംസ്ഥാനത്ത് ഏറ്റവുമധികം ഹോട്ട് സ്പോട്ടുകളുള്ളത്. ജില്ലയിൽ മാത്രം 28 ഹോട്ട് സ്പോട്ടുകൾ ഉണ്ടെന്നാണ് കണക്കുകൾ. പാലക്കാടാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഹോട്ട്സ്പോട്ടുകളുള്ള രണ്ടാമത്തെ ജില്ല. കൊല്ലം ജില്ലയാണ് പട്ടികയിലെ മൂന്നാമത്തെ ജില്ല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+