തെരുവുനായ വിഷയം; രൂക്ഷ വിമര്‍ശനവുമായി മനേകാ ഗാന്ധിക്ക് മുരളീധരന്റ കത്ത്
തെരുവുനായ്ക്കളെ സ്വയരക്ഷാര്‍ഥം കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന മനേകാ ഗാന്ധിയുടെ നിര്‍ദ്ദേശം തെറ്റാണെന്ന് മുരളീധരന് പറയുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം ദിവസംതോറും വര്‍ധിച്ചുവരവെ തെരുവുനായ്ക്കള്‍ക്കുവേണ്ടി വാദിക്കുന്ന കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്ക് ബിജെപി നേതാവ് വി മുരളീധരന്റെ കത്ത്. തെരുവു നായ്ക്കള്‍ക്കുവേണ്ടിയുള്ള മന്ത്രിയുടെ വാദം ബിജെപിയുടെ പ്രതിച്ഛായ ഇല്ലാതാക്കുമെന്ന് മുരളീധരന് പറയുന്നു.
തെരുവുനായ്ക്കളെ സ്വയരക്ഷാര്‍ഥം കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന മനേകാ ഗാന്ധിയുടെ നിര്‍ദ്ദേശം തെറ്റാണെന്ന് മുരളീധരന് പറയുന്നു. കൊടും കുറ്റവാളികളുടെമേല്‍ ചുമത്തുന്ന കാപ്പ നിയമം നായകളെ കൊല്ലുന്നവര്‍ക്കെതിരെ ചുമത്തണമെന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുരളീധരന് കത്തില്‍ വ്യക്തമാക്കി.

കേന്ദ്രമന്ത്രിയുടെ നിലപാട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തും. കേരളത്തിലെ ജനങ്ങളെ ബിജെപിയില്‍നിന്നും അകറ്റുന്നതാണ് മന്ത്രിയുടെ വിഷയത്തിലുള്ള ഇടപെടലെന്ന് മുരളീധരന് കുറ്റപ്പെടുത്തുന്നു.
തെരുവു നായയുടെ കടിയേറ്റ് കഴിഞ്ഞദിവസം ഒരു വൃദ്ധന് മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മനേകാ ഗാന്ധിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. നായകള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ നിരന്തരം ഇടപെടുന്നത് മനേകാ ഗാന്ധിയാണ്. നായകളെ ഒരുതരത്തിലും കൊല്ലരുതെന്നും അവയെ വന്ധ്യംകരിക്കണമെന്നുമാണ് മനേകയുടെ നിര്‍ദ്ദേശം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications