അമ്മ താരങ്ങള്‍ ഇന്റിഗോ ക്യാപ്റ്റനെ വെല്ലുവിളിച്ചു
കൊച്ചി: സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്റെ ഫൈനലില്‍ പങ്കെടുക്കാന്‍ പോയ അമ്മ കേരള സ്ട്രൈക്കേഴ്സ് ടീം അംഗങ്ങളെ കൊച്ചി -ഹൈദരബാദ് ഇന്റിഗോ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്റിഗോ വിമാനത്തിന്റെ ക്യാപ്റ്റന്റെയും എയര്‍ ഹോസ്റ്റസിന്റെയും മൊഴിയെടുത്തു.
വിമാനത്തിനുള്ളി ടീം അംഗങ്ങള്‍ ക്യാപ്റ്റനെ വെല്ലുവിളിച്ചെന്ന് എയര്‍ഹോസ്റ്റസ് പൊലീസിന് മൊഴിനല്‍കി. താന്‍ മൂന്ന് തവണയും ക്യാപ്റ്റന്‍ ഒരു തവണയും താരങ്ങള്‍ക്ക് ബഹളം വയ്ക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടും അവര്‍ ബഹളം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതേ തുടര്‍ന്നാണ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതെന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് ഇന്റിഗോ അധികൃതര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ താരങ്ങള്‍ പരാതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ പരാതി നല്‍കുമെന്ന് വിമാനം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സി സി എല്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലാണ് വിവാദ സംഭവം. കൊച്ചി - ഹൈദരാബാദ് എന്റിഗോ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യവെ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് അമ്മ കേരള സ്െ്രെടക്കേഴ്സ് ക്രിക്കറ്റ് ടീമിലെ 30 അഗംങ്ങളടങ്ങുന്ന താരങ്ങളെ വിമാന അധികൃതര്‍ കൊച്ചിയില്‍ നിര്‍ബന്ധപൂര്‍വ്വം ഇറക്കിവിട്ടു.
ടീമിലെ ചിലര്‍ വിമാനജീനക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ഇറക്കി വിട്ടതെന്നും ആരോപണമുണ്ട്. യാത്രയ്ക്ക് മുമ്പ് പതിവുള്ളപോലെ കൈയടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് സ്ട്രൈക്കേഴ്സ് താരങ്ങളുടെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് ടീം അംഗങ്ങളോട് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് വിശദീകരണം ചോദിച്ചിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications