കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ താരങ്ങള്‍ ഇന്റിഗോ ക്യാപ്റ്റനെ വെല്ലുവിളിച്ചു

  • By Aswathi
Google Oneindia Malayalam News

കൊച്ചി: സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്റെ ഫൈനലില്‍ പങ്കെടുക്കാന്‍ പോയ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ടീം അംഗങ്ങളെ കൊച്ചി -ഹൈദരബാദ് ഇന്റിഗോ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്റിഗോ വിമാനത്തിന്റെ ക്യാപ്റ്റന്റെയും എയര്‍ ഹോസ്റ്റസിന്റെയും മൊഴിയെടുത്തു.

വിമാനത്തിനുള്ളി ടീം അംഗങ്ങള്‍ ക്യാപ്റ്റനെ വെല്ലുവിളിച്ചെന്ന് എയര്‍ഹോസ്റ്റസ് പൊലീസിന് മൊഴിനല്‍കി. താന്‍ മൂന്ന് തവണയും ക്യാപ്റ്റന്‍ ഒരു തവണയും താരങ്ങള്‍ക്ക് ബഹളം വയ്ക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടും അവര്‍ ബഹളം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതേ തുടര്‍ന്നാണ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതെന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞു.

kerala-strikers

അതേസമയം സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് ഇന്റിഗോ അധികൃതര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ താരങ്ങള്‍ പരാതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ പരാതി നല്‍കുമെന്ന് വിമാനം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സി സി എല്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലാണ് വിവാദ സംഭവം. കൊച്ചി - ഹൈദരാബാദ് എന്റിഗോ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യവെ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് അമ്മ കേരള സ്‌െ്രെടക്കേഴ്‌സ് ക്രിക്കറ്റ് ടീമിലെ 30 അഗംങ്ങളടങ്ങുന്ന താരങ്ങളെ വിമാന അധികൃതര്‍ കൊച്ചിയില്‍ നിര്‍ബന്ധപൂര്‍വ്വം ഇറക്കിവിട്ടു.

ടീമിലെ ചിലര്‍ വിമാനജീനക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ഇറക്കി വിട്ടതെന്നും ആരോപണമുണ്ട്. യാത്രയ്ക്ക് മുമ്പ് പതിവുള്ളപോലെ കൈയടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് സ്‌ട്രൈക്കേഴ്‌സ് താരങ്ങളുടെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് ടീം അംഗങ്ങളോട് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് വിശദീകരണം ചോദിച്ചിരുന്നു.

English summary
The air hostess of the Indigo Airlines reached Nedumbassery police station to record their statement against Kerala Strikers’ ‘star’ players, who allegedly created commotion inside the flight bound to Hyderabad, where the CCL matches were being held.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X