കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദ്രനില്ല, സിസിഎല്ലില്‍ മോഹന്‍ലാല്‍ നായകന്‍

Google Oneindia Malayalam News

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. നായകന്‍ മോഹല്‍ ലാല്‍ അടക്കം 19 ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ടീമില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഇന്ദ്രജിത്തിന്റെ അഭാവമാണ് ടീമിലെ പ്രധാന മാറ്റം. ഗെയ്ല്‍ കുട്ടപ്പന്‍, മദന്‍ മോഹന്‍ തുടങ്ങിയ വെടിക്കെട്ട് താരങ്ങളും ഇത്തവണ ടീമിനൊപ്പമില്ല.

ദൈകിന്‍ അമ്മാസ് കേരള സ്‌ട്രൈക്കേഴ്‌സ് എന്നാണ് ടീമിന്റെ പേര്. ദൈകിനാണ് ഇത്തവണത്തെ മുഖ്യ സ്‌പോണ്‍സര്‍. ജനുവരി 25 ന് മുംബൈയിലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ നാലാം എഡിഷന് തുടക്കമാകുക. 26 ന് ബാംഗ്ലൂരിലാണ് കേരളത്തിന്റെ ആദ്യമത്സരം. ഭാവനയും മൈഥിലിയുമാണ് ഇത്തവണ ടീമിന് ആവേശം പകരാനായി അംബാസിഡര്‍മാരുടെ വേഷത്തില്‍.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള ടീമിംഗങ്ങളെ കാണൂ.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

ടീമിന് അമരക്കാരനായി ഇത്തവണയും മെഗാ സ്റ്റാര്‍ മോഹന്‍ലാല്‍ രംഗത്തുണ്ട്. ബൗളറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ സിസിഎല്ലിനെത്തുന്നത്.

ആസിഫ് അലി

ആസിഫ് അലി

യുവതാരം ആസിഫ് അലിയാണ് ടീമിലെ മറ്റൊരു പ്രധാന താരം.

നിവിന്‍ പോളി

നിവിന്‍ പോളി

നിവിന്‍ പോളിയുടെ കളിയില്‍ കേരളത്തിന് പ്രതീക്ഷയുണ്ട്. ക്രിക്കറ്റിന്റെ കഥ പറയുന്ന 1983 എന്ന ചിത്രത്തിലെ നായകന്‍ കൂടിയാണ് നിവിന്‍ പോളി.

രാജീവ് പിള്ള

രാജീവ് പിള്ള

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ കേരളത്തിന്റെ പ്രതീക്ഷയാണ് യുവതാരം രാജീവ് പിള്ള. രാജീവ് നല്‍കുന്ന തുടക്കങ്ങള്‍ കേരളത്തിന്റെ വിധിയില്‍ നിര്‍ണായകമാകും.

ബിനീഷ് കോടിയേരി

ബിനീഷ് കോടിയേരി

ബിനീഷ് കോടിയേരിയുടെ ഓള്‍റൗണ്ട് പെര്‍ഫോമന്‍സ് കഴിഞ്ഞ സീസണുകളില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് തുണയായിരുന്നു

മണിക്കുട്ടന്‍

മണിക്കുട്ടന്‍


സി സി എല്ലിന്റെ നാലാം സീസണില്‍ മണിക്കുട്ടന്‍ കളിക്കാനിറങ്ങുന്നുണ്ട്.

കലാഭവന്‍ പ്രജോദ്

കലാഭവന്‍ പ്രജോദ്

നായകനായും വില്ലനായും തിളങ്ങുന്ന കലാഭവന്‍ പ്രജോദ് സെലിബ്രിറ്റി ലീഗില്‍ കേരളത്തിന്റെ ഹീറോയാകുമോ.

ഭാവന

ഭാവന

കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ അംബാസിഡറുടെ വേഷത്തിലാണ് ഭാവന ഇത്തവണയും ടീമിനൊപ്പം.

മൈഥിലി

മൈഥിലി

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ കേരളത്തിന്റെ മറ്റൊരു അംബാസിഡറാണ് പ്രിയനടി മൈഥിലി.

ഇടവേള ബാബു

ഇടവേള ബാബു


ഇടവേള ബാബുവാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രേക്കേഴ്‌സിന്റെ ടീം മാനേജര്‍

English summary
Mohanlal will continue as captain for Kerala strickers in CCL4.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X