സിസിഎല്‍ താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ പോവുകയായിരുന്നു അമ്മ കേരള സ്ട്രൈക്കേഴ്സിന്റെ താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതായി വാര്‍ത്ത. കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ടീം അംഗങ്ങളെയാണ് വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടത്.ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നാണ് കേരള താരങ്ങളെ ഇറക്കിവിട്ടത്.
വിമാനത്തില്‍ കേരളത്തിന്റെ സിനിമ താരങ്ങള്‍ മോശമായി പെരുമാറി എന്നാണ് ആരോപണം. എയര്‍ഹോസ്റ്റസുമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് ഇടപെട്ടാണത്രെ താരങ്ങളെ പുറത്തിറക്കിയത്.

എയർഹോസ്റ്റസുമാരോട് മോശമായി പെരുമാറിയ താരങ്ങളോട് പൈലറ്റ് മാപ്പുപറയാനാവശ്യപ്പെട്ടു. പക്ഷേ ഇതിന് കേരള സ്ട്രൈക്കേഴ്സ് അംഗങ്ങളാരും തയ്യാറായില്ല. ഇതോടെയാണ് പൈലറ്റ് ഇവരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടത്. വിമാനത്തില്‍ വച്ച് മോശമായി പെരുമാറിയാല്‍ അവരെ പുറത്താക്കാന്‍ പൈലറ്റിന് അധികാരമുണ്ട്. കേരള താരങ്ങളുടെ പെരുമാറ്റമാണ് പൈലറ്റിനെക്കൊണ്ട് ഇത്തരമൊരു നടപടിയെടുപ്പിച്ചത് എന്നും ആരോപണമുണ്ട്.
എന്നാല്‍ താരങ്ങള്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ്. വിമാനത്തിലെ സുരക്ഷാ മുന്‍കരുതലുകളെ കുറിച്ച് എയര്‍ ഹോസ്റ്റസുമാര്‍ വിവരിക്കുകയായിരുന്നു. അപ്പോള്‍ താരങ്ങള്‍ കയ്യടിച്ചുവത്രെ. ഇത് ഇഷ്ടപ്പെടാതിരുന്ന എയര്‍ ഹോസ്റ്റസുമാര്‍ ക്യാപ്റ്റനോട് പരാതിപ്പെട്ടു.
ഇതേത്തുടര്‍ന്ന് ക്യാപ്റ്റന്‍ വിശദീകരണം ചോദിച്ചപ്പോള്‍ തങ്ങള്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു എന്നാണ് കേരള സ്ട്രൈക്കേഴ്സ് അധികൃതര്‍ പറയുന്നത്.
കളിച്ച മത്സരങ്ങളെല്ലാം ജയിച്ചാണ് കേരള ടീം സിസിഎല്ലിന്റെ സെമിഫൈനലില്‍ എത്തിയത്. സെമി മത്സരത്തിനായി ഹൈദരാബാദിലെക്ക് പോകുന്നതിനിടെയാണ് വിമാനത്തില്‍ പ്രശ്നം ഉണ്ടായത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications