കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തമായ ഇടിമിന്നലോട് കൂടിയ മഴ; ചുഴലിക്കാറ്റിന് സാധ്യത!! ന്യൂനമര്‍ദ്ദം, ഞായറാഴ്ച അതീവ ജാഗ്രത

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിൽ ചുഴലിക്കാറ്റിന് സാധ്യത | Oneindia Malayalam

തിരുവനന്തപുരം: മഹാപ്രളയത്തിന്റെ കെടുതിയില്‍ നിന്ന് രക്ഷപ്പെട്ടുവരുന്ന കേരളത്തില്‍ കനത്ത മഴ വീണ്ടും വരുന്നു. ചുഴലിക്കാറ്റിന് സാധ്യത. ഞായറാഴ്ച വരെ അതീവജാഗ്രതാ നിര്‍ദേശം. ദുരന്തനിവാരണ സേനയോട് സജ്ജരാകാന്‍ ആവശ്യപ്പെട്ടു.

യുദ്ധകാല അടിസ്ഥാനത്തില്‍ ഒരുക്കം നടത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മലയോര മേഖലകളില്‍ ആശങ്കയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ പ്രത്യേകം സജ്ജമാക്കിയ ക്യാമ്പുകളിലേക്ക മാറ്റും. പ്രളയസാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസ് ഉച്ചഭാഷിണിയിലൂടെ വിവരങ്ങള്‍ കൈമാറും. വീണ്ടും ദുരന്തസാധ്യതയുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്.....

ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം

ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം

ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അടുത്ത നാല് ദിവസം ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലികളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശവും നല്‍കി.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

മല്‍സ്യത്തൊഴിലാളികള്‍ രണ്ടുദിവസത്തേക്ക് കടലില്‍ പോകരുത്. കുറിഞ്ഞിപ്പൂക്കാരം കാണാന്‍ വേണ്ടി മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണം. ഞായറാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എല്ലാ പ്രദേശങ്ങളിലും മഴയക്ക് സാധ്യതയില്ല. എന്നാല്‍ ചില പ്രദേശങ്ങൡ അതിശക്തമായ മഴ പെയ്‌തേക്കാം.

കടല്‍ പ്രബുബ്ദമാകും

കടല്‍ പ്രബുബ്ദമാകും

ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ അതീവജാഗ്രത പാലിക്കണം. തീരദേശ സംസ്ഥാനങ്ങളില്‍ മഴ ശക്തിപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കടല്‍ പ്രക്ഷുബ്ദമായേക്കാം. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതിയില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്തു.

 ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

അതേസമയം, ബുധനാഴ്ച ചാലക്കുടി പുഴയ്ക്ക് കുറുകെ റെയില്‍വെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഒറ്റട്രാക്കിലാണ് പിന്നീടുള്ള ഗതാഗതം. പല ട്രെയിനുകളും ഏറെനേരം പിടിച്ചിട്ടു. ചാലക്കുടിയില്‍ മൂന്ന് കിലോമീറ്ററാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്.

ഏത് സാഹചര്യവും നേരിടണം

ഏത് സാഹചര്യവും നേരിടണം

അറബിക്കടലില്‍ ശ്രീലങ്കയ്ക്കടുത്ത് വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. മലയോര ജില്ലകളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാകണമെന്ന് കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റ് ഒരുപക്ഷേ കേരളത്തെ ബാധിച്ചേക്കില്ല. ഒമാന്‍ തീരത്തേക്ക് നീങ്ങിയേക്കും.

കേന്ദ്രത്തിന്റെ സഹായം തേടി

കേന്ദ്രത്തിന്റെ സഹായം തേടി

ദുരന്തനിവാരണ സേനയുടെ അഞ്ച് യൂണിറ്റിനെ കേരളത്തിലേക്ക് അയക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശത്തുള്ളവരും, മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണം. മുമ്പ് പ്രളയം ബാധിച്ച സ്ഥലങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ക്യാമ്പുകള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Strong wind and heavy rain prediction in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X