Get Updates
Get notified of breaking news, exclusive insights, and must-see stories!

അണ്ഡ വില്‍പ്പനയ്ക്ക് മലയാളി വിദ്യാര്‍ത്ഥിനികളും

കോട്ടയം: വന്ധ്യതയ്ക്ക് പരിഹാരമായി അതിനൂതന ചികിത്സകള്‍ രംഗത്തെത്തിയതോടെ അതുമായി ബന്ധപ്പെട്ട് പോക്കറ്റ് മണി ഉണ്ടാക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. ആശുപത്രികളിലേക്ക് രോഗികകളെ എത്തിക്കുന്ന ഏജന്റുമാരാണ് നേരത്തെ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അണ്ഡവും ബീജവുമൊക്കെ വിറ്റ പഠനച്ചെലവിനുള്ള പണം കണ്ടെത്തുന്ന യുവതീ യുവാക്കളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.

മറ്റൊരു സ്ത്രീയുടെ അണ്ഡം സ്വീകരിച്ചുള്ള വന്ധ്യതാ ചികിത്സ കേരളത്തിലും സജീവമായതോടെ കോളേജ് ഒട്ടേറെ വിദ്യാര്‍ത്ഥിനികള്‍ അണ്ഡവില്‍പ്പനയ്ക്കായി രംഗത്തെത്തുന്നുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. 30 വയസിനു താഴെയുള്ളവരുടെ അണ്ഡമാണ് സ്വീകരിക്കുന്നത് എന്നതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥിനികളാണ് ഈ രംഗത്ത് കൂടുതലായും ഇറങ്ങിയിരിക്കുന്നത്.

kottayam-map

ഒരു തവണ അണ്ഡം കൊടുത്താല്‍ 5,000 മുതല്‍ 10,000 വരെയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഇടനിക്കാരെ അപേക്ഷിച്ച് തുക കുറവാണെങ്കിലും കോളേജ് ജീവിതം അടിപൊളിയാക്കാനെത്തുന്നവര്‍ക്ക് ഇത് നല്ലൊരു വരുമാന മാര്‍ഗമാണ്. ആര്‍ത്തവ കാലഘട്ടത്തില്‍ ഒരു അണ്ഡം മാത്രമേ ഉദ്പാദിപ്പിക്കുന്നുള്ള എന്നതിനാല്‍ അണ്ഡ ദാതാക്കള്‍ക്ക് വന്‍ ഡിമാന്റുണ്ട്. രണ്ടു തവണ മാത്രമേ ഒരു വിദ്യാര്‍ത്ഥിനിയില്‍ നിന്നും അണ്ഡം സ്വീകരിക്കൂ എന്ന വ്യവസ്ഥയുമുണ്ട്.

തിരുവനന്തപുരത്തും കൊച്ചിയിലുമൊക്കെ അണ്ഡ ദാതാക്കളായി ഒട്ടേറെ പെണ്‍കുട്ടികളുണ്ട്. ഇവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നതിനാല്‍ ആ കാര്യത്തില്‍ ഭയവും വേണ്ട. ഒരിക്കല്‍ അണ്ഡം ദാനം ചെയ്ത പെണ്‍കുട്ടികള്‍ സുഹൃത്തുക്കളെ കൂടി ഈ രംഗത്തെത്തിച്ച് ഏജന്റുമാരായും പ്രവര്‍ത്തിക്കുന്നുണ്ട്. ഹോസ്റ്റലിലും മറ്റു താമസിക്കുന്നവരും അന്യ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നവരുമാണ് പ്രധാനമായും അണ്ഡ വില്‍പ്പന നടത്തുന്നത്. ആവശ്യക്കാരില്‍ നിന്നും ആശുപത്രികള്‍ വന്‍ തുക ഈടാക്കുമ്പോള്‍ തുച്ഛമായ തുകമാത്രമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതെന്ന ആക്ഷേപമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+