സമ്മര്‍ ബമ്പര്‍ അടിച്ചുമോനേ... 10 കോടി ലഭിച്ച പത്മനാഭന് വീടൊന്ന് മാറണം, കച്ചവടം ഉഷാറാക്കണം
മലപ്പുറം: കേരള സമ്മര്‍ ബമ്പര്‍ ലോട്ടറി പരപ്പനങ്ങാടി സ്വദേശി പത്മനാഭന്. 10 കോടി രൂപയാണ് സമ്മാനം. നികുതിയും മറ്റു പിടുത്തവും കഴിഞ്ഞ് പകുതി തുക ബാങ്ക് അക്കൗണ്ടിലെത്തും. എസ്ബിഐ ശാഖയില്‍ എത്തി ടിക്കറ്റ് കൈമാറിയ പത്മനാഭന് ആഗ്രഹങ്ങള്‍ ഏറെയുണ്ട്. വാഹനങ്ങള്‍ മുറ്റത്തെത്തുന്ന സ്ഥലത്തേക്ക് വീട് മാറണം എന്നതാണ് പ്രധാന ആഗ്രഹം. ഇപ്പോള്‍ രണ്ട് വാഹനങ്ങളുണ്ടെങ്കിലും മുറ്റത്തേക്ക് എത്താന്‍ വഴിയില്ല.
കഴിഞ്ഞ 26ന് പാലക്കാട് നിന്നാണ് സമ്മര്‍ ബമ്പര്‍ ടിക്കറ്റ് എടുത്തത്. കോയമ്പത്തൂരില്‍ പോയി വരുമ്പോള്‍ പാലക്കാട് ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതായിരുന്നു. ഹോട്ടലിന് അടുത്തുള്ള ലോട്ടറി കടയില്‍ നിന്ന് 250 രൂപ മുടക്കി ടിക്കറ്റ് എടുത്തു. ഇന്നലെ രാവിലെയാണ് ഫലം വന്നത്. മൊബൈലില്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പ് വരുത്തി. ഇന്ന് ലോട്ടറി ടിക്കറ്റ് ബാങ്കിന് കൈമാറി.

ബമ്പര്‍ ലോട്ടറി അടിച്ച ഭാഗ്യവാന്മാര് പേര് വെളിപ്പെടുത്താറില്ല. ഇതില്‍ നിന്ന് വ്യത്യസ്തനാണ് പത്മനാഭന്. ലോട്ടറി അടിച്ചത് നാട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്നമില്ലെന്നും നമുക്ക് ഒന്നും ഒളിക്കാനില്ലെന്നുമാണ് പത്മനാഭന്റെ നിലപാട്. കോഴിച്ചെന ഭാഗത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ആയിരുന്നു പത്മനാഭന്. മറ്റൊരാള്‍ക്ക് നടത്താന്‍ കൊടുത്തിരിക്കുകയാണ് കട.
- കണക്കിലെ ചില കാസർകോടൻ കസർത്തുകൾ
- പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം
- ഇന്ദിര ഗ്യാരണ്ടി കാർഡ് വിതരണം: സംസ്ഥാനതല പ്രചാരണത്തിന് തുടക്കം കുറിച്ച് യുഡിഎഫ്
- 'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ
- 35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും
പത്മനാഭന് സ്ഥിരമായി ലോട്ടറി എടുക്കുന്ന വ്യക്തിയല്ല. ഇടയ്ക്ക് മാത്രമാണ് ലോട്ടറി എടുക്കാറുള്ളത്. ഇനിയും അങ്ങനെ തന്നെയാകുമെന്ന് പത്മനാഭന് പറയുന്നു. ലോട്ടറി അടിച്ച വിവരം അറിഞ്ഞ് നിരവധി പേര് വിളിച്ചിരുന്നു. എല്ലാവരും സന്തോഷം പങ്കുവച്ചു. മക്കളെ സെറ്റാക്കണം എന്നതാണ് പത്മനാഭന്റെ ആദ്യത്തെ പരിഗണന. പിന്നെ വീട് മാറണം.
നിലവില്‍ 51 വയസായി. ഇനിയും ജോലിക്ക് പോകും. 10 കോടിയുടെ ലോട്ടറി അടിച്ചെന്ന് കരുതി ജോലിക്ക് പോകാതിരിക്കാന്‍ പറ്റില്ല. രണ്ടുവര്‍ഷം മുമ്പ് കക്കാട് പുതിയ ഷോപ്പ് എടുത്തിരുന്നു. ഇതുവരെ തുറക്കാന്‍ സാധിച്ചിട്ടില്ല. ഇനി എല്ലാം ഉഷാറാക്കണം എന്ന് പത്മനാഭന് പറയുന്നു.
കുറച്ച് സാമ്പത്തിക ബാധ്യതകളുണ്ട്. അതെല്ലാം തീര്‍ക്കണം. താന്‍ കഷ്ടത അനുഭവിച്ചപ്പോള്‍ ആരും സഹായിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരെ സഹായിക്കണം എന്ന ബാധ്യത തനിക്കില്ല. എങ്കിലും സാധ്യമാകുന്നവര്‍ക്ക് സഹായം നല്‍കുമെന്നും പത്മനാഭന് പറയുന്നു. പണം പ്ലാന്‍ ചെയ്തു മാത്രമേ ഉപയോഗിക്കൂ. അല്ലാതെ അനാവശ്യമായി ചെലവവിക്കില്ലെന്നും പത്മനാഭന് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ














Click it and Unblock the Notifications