കേരളത്തില്‍ ചൂട് 37 ഡിഗ്രി സെല്‍ഷ്യസ് വരെ; ഈ 6 ജില്ലകളില്‍ ഉള്ളവര്‍ ശ്രദ്ധിക്കുക
തിരുവനന്തപുരം: മേയ് അവസാനമെത്തിയിട്ടും ചൂടിന് കുറവില്ലാതെ കേരളം. 6 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. കോഴിക്കോട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ആണ് യെലോ അലേർട്ട്. ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര പ്രദേശങ്ങളിൽ മാത്രമായിരിക്കും ഈ സ്ഥിതിയിൽ നിന്നും വ്യത്യസ്തമായ കാലാവസ്ഥ ഉണ്ടായിരിക്കുക.
സാധാരണ ഉണ്ടാകുന്നതിനെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരും എന്നാണ് സൂചന. കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കണ്ണൂർ, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും ഉയരുക, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെ ആണ് താപനില ഉയരാൻ സാധ്യത ഉള്ളതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

അതേസമയം, കാലവർഷം ബംഗാൾ ഉൾക്കടലിൽ എത്തിച്ചേർന്നിട്ടുണ്ട്. അതേസമയം, കേരളത്തിൽ രണ്ട് ദിവസം കൂടി താപനിലയും ആർദ്രതയും കലർന്ന അസ്വസ്ഥത നിറഞ്ഞ കാലവസ്ഥ ഉണ്ടാവാനാണ് സാധ്യത. സംസ്ഥാനത്ത് മഴ ലഭിക്കാൻ വൈകിയാൽ രാജ്യത്ത് ഉഷ്ണ തരംഗം ഉണ്ടാവാനാണ് സാധ്യത. കാരണം, ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കേരളത്തിലൂടെ ആണ് കാലവർഷം വടക്കേ ഇന്ത്യയിൽ പ്രവേശിക്കുന്നത്. ഇത് കാരണമാണ് സംസ്ഥാനത്ത് കാസവസ്ഥ വൈകിയാൽ രാജ്യത്ത് ഉഷ്ണ തരംഗം ഉണ്ടാവാൻ കാരണമാകുന്നത്.
ആദ്യം മേയ് അവസാനത്തോടെ ആയിരുന്നു മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരുന്നിരുന്നത്. എന്നാൽ ഇത്തവണ വൈകി ജൂൺ നാലിനെ കാലവർഷം എത്തുള്ളൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എൽ നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റും ആണ് കാലവർഷം വൈതി വരാനുള്ള കാരണം. അതേസമയം സംസ്ഥാനത്ത് ചിലയിടങ്ങലിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്.മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ 23 വരെ ആയിരിക്കും മഴയ്ക്കുള്ള സാധ്യത












Click it and Unblock the Notifications