ആശ്വസിക്കാൻ വകയില്ല, കേരളം വെന്തുരുകും; 5 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്നു. ചൂട് തുടരുമെന്നു തന്നെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.. അഞ്ച് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സാധാരണ ഉള്ള തൂടിfനെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് നൽകുന്ന മുന്നറിയിപ്പ്.
കനത്ത ചുട് തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ നിർദ്ദേശം ഉണ്ട്. വരും ദിവസങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ചൂട് വരും ദിവസങ്ങളിൽ വർധിക്കുമെന്നാണ് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ സഹിക്കാനാവാത്ത ചൂടാണ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രിക്കടുത്താണ് ചൂട്.

കോട്ടയം 38 ഡിഗ്രിയാണ് ചൂട്. ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിൽ 37 ഡിഗ്രിയാണ് ചൂട്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ 36 ഡിഗ്രിയാണ്. 12 ജില്ലകളിൽ നേരിയ രീതിയിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ, കണ്ണൂർ, കാസർകോഡ് ജില്ലകൾ മഴയ്ക്ക് സാധ്യതയില്ല, വടക്കൻ കേരളത്തിൽ മഴയ്ക്കുള്ള സാധ്യത കുറവാണ്. ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം. വടക്കൻ കേരളത്തിൽ മഴയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന
Skin Care: 20 കളിൽ ആരംഭിച്ചാൽ 40 ൽ വിഷമിക്കേണ്ട! ചർമ്മം എന്നും ചെറുപ്പമാക്കാം..












Click it and Unblock the Notifications