കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേലാ കര്‍മ്മത്തിനെതിരെ സുപ്രീം കോടതി! വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ലംഘനം

  • By Desk
Google Oneindia Malayalam News

ദില്ലി: സത്രീകളിൽ നടത്തുന്ന ചേലാകർമ്മത്തിനെതിരെ നല്കിയ ഹർജിയെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന സർക്കാർ. സ്ത്രീകളിൽ നടത്തുന്ന ചേലാകർമ്മം നിരോധിക്കണമെന്നും അത് ജാമ്യമില്ലാ കുറ്റമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷക സുനിതാ തിവാരി നല്കിയ ഹർജിയിലെ ആവശ്യങ്ങളെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

girlsc-1532956452.jpg -

ചേലാകർമ്മം വ്യക്തി സ്വാതന്ത്രത്തിന്റെ ലംഘനമാണെന്നും സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണിതെന്നുമാണ് സുപ്രീ കോടതിയുടെ നിരീക്ഷണം. ഭർത്താവിന്റെ ഇഷ്ടത്തിനു വേണ്ടി എന്തിന് സ്ത്രീകൾ ചേലാകർമ്മം നടത്തണമെന്നും സുപ്രീംകോടതി ചോദിച്ചു. സ്ത്രീകൾക്ക് അസ്ഥിത്വം ഉണ്ടെന്നും അവർ വളർത്തു മൃഗം അല്ലെന്നും കേസ് പരിഗണണിക്കവേ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ദാവൂദി ബോറ സമുദായത്തില്‍ നടന്നുവരുന്ന പെൺകുട്ടികളിലെ ചേലാകർമം നിരോധിക്കണം എന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് സുനിത തിവാരി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം. ഇതിനെക്കുറിച്ച് കുറിച്ച് ഖുർ‌ആനിൽ പരാമർശമില്ലെന്നും. വൈദ്യശാസ്ത്രത്തിന്റെ പിന്തുണയില്ലാതെയാണ് ഇത് നടപ്പാക്കുന്നത് എന്നും അവർ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായി ചേലാകര്‍മം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദാവൂദി ബോറ സമുദായത്തിലെ ചില സ്ത്രീകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ മുസ്ലീം സമുദായത്തിനുള്ളിൽ തന്നെ ചേലാകർമ്മം നടത്തുന്നതിനോട് എതിർപ്പുകൾ നിലനിൽക്കുന്നുണ്ടെന്ന് ഹർജിയിൽ പറ‍ഞ്ഞിട്ടുണ്ട്.

കേരളത്തില്‍ മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ സ്ത്രീകളില്‍ ചേലാകര്‍മം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഹർജിയിലെ ആവശ്യങ്ങളെ സംസ്ഥാന സർക്കാർ പിന്തുണയ്ക്കുമെങ്കിലും ഇക്കാര്യം വ്യക്തമാക്കി പ്രത്യേക സത്യവാങ്മൂലം ഫയൽ ചെയ്യില്ല.

English summary
kerala supreme court circumcision plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X