കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍ മൂന്ന് ഘട്ടങ്ങളില്‍,മാസ്‌ക് നിര്‍ബന്ധം:കര്‍മ്മസമിതി റിപ്പോര്‍ട്ട് പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്ത് കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ 21 ദിവസത്തേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14ന് ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ വീണ്ടും നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഏഴ് സംസ്ഥാനങ്ങളും ആരോഗ്യ വിഗദഗ്ദരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനാത്തിലാണ് കേന്ദ്രം ഈ രീതിയില്‍ ചര്‍ച്ച ചെയ്യുന്നത്.

ഇതിനിടെ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച കര്‍മ്മ സമിതി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വലിയ രീതിയിലുള്ള നിര്‍ദ്ദേശങ്ങളാണ് കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളിലേക്ക്.

മൂന്ന് ഘട്ടങ്ങളില്‍

മൂന്ന് ഘട്ടങ്ങളില്‍

സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കാവുകയുള്ളുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ ഒരു വീട്ടില്‍ നിന്നും ഒരാളെ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുന്നവര്‍ മൂന്ന് മണിക്കൂറിനുള്ളില്‍ തിരിച്ചുവരണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്നും സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മാനദണ്ഡങ്ങള്‍

മാനദണ്ഡങ്ങള്‍

സംസ്ഥാനത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14ന് ശേഷം എന്ത് വേണമെന്ന് പഠിക്കാന്‍ നിയോഗിച്ച കര്‍മ്മ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുമായി രാജ്യത്തെ മുഖ്യമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സമിതി രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മൂന്ന് ഘട്ടങ്ങളിലായി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരും. ഓരോ ഘട്ടത്തിലും പ്രത്യേകം മാനദണ്ഡങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരിച്ചറിയല്‍ കാര്‍ഡ്

തിരിച്ചറിയല്‍ കാര്‍ഡ്

ഒന്നാം ഘട്ടത്തില്‍ വീടിന് പുറത്തേക്ക് ഇറങ്ങുന്നതിന് ആളുകള്‍ക്ക് തടസമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് തടസമില്ല. എന്നാല്‍ എല്ലാ സുരക്ഷ സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

9 പേര്‍ക്ക് കൊവിഡ്

9 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 4 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരും 3 പേര്‍ കണ്ണൂര്‍ ജില്ലയിലുള്ളവരും ഓരോരുത്തര്‍ കൊല്ലം, മലപ്പുറം ജില്ലകളിലുള്ളവരുമാണ്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

71 പേര്‍ രോഗമുക്തി നേടി

71 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ 336 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 12 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടേയും എറണാകുളം ജില്ലയില്‍ നിന്നുള്ള 4 പേരുടേയും തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. നിലവില്‍ 263 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 71 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

നിരീക്ഷണത്തില്‍

നിരീക്ഷണത്തില്‍

208 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,46,686 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,45,934 പേര്‍ വീടുകളിലും 752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 11,232 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 10,250 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

English summary
Kerala Task Force Submit Report On Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X