സാങ്കേതിക സര്‍വകലാശാലക്ക് അബ്ദുല്‍ കലാമിന്റെ പേരിടും : മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ പുതുതായി ആരംഭിച്ച സാങ്കേതിക സര്‍വകലാശാലക്ക് അന്തരിച്ച മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുല്‍ കലാമിന്റെ പേരിടും. നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
മുന്‍ രാഷ്ട്രപതിയും ഇന്ത്യകണ്ട ഏറ്റവും വലിയ സാങ്കേതിക വിദഗ്ധനും 20 വര്‍ഷത്തോളം കേരളത്തില്‍ ചെലവിടുകയും ചെയ്ത കലാമിന്റെ ഓര്‍മക്കാണ് സര്‍വകലാശാലക്ക് കലാമിന്റെ പേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ സ്വാഗതം ചെയ്തു.അബ്ദുള്‍കലാമിനോടുള്ള ആദരവ് അറിയിക്കാനായി താനും പ്രതിപക്ഷനേതാവും മന്ത്രിമാരായ പി.ജെ. ജോസഫും എം.കെ. മുനീറും ഇന്ന് ഗവര്‍ണ്ണറോടൊപ്പം രാമേശ്വരത്തേക്ക് മുന്‍രാഷ്ട്രപതിയുടെ ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കായി പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അബ്ദുള്‍കലാമിന് കേരളത്തിന്റെ ആദരവ് നല്‍കാന്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിശോധിക്കാമെന്ന് പറഞ്ഞെതല്ലാതെ ഇതുുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications