കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കൗമാര സമ്മേളനത്തില്‍ വൈദഗ്ധ്യം നേടി വിവിധ ജില്ലകളിലെ ആയിരത്തോളം പ്രതിനിധികള്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: 'നന്മയുടെ ലോകം ഞങ്ങളുടേത്' എന്ന പ്രമേയത്തില്‍ ടീന്‍ ഇന്ത്യ കേരള നടത്തുന്ന കേരള കൗമാര സമ്മേളനത്തിന് മലപ്പുറം വിദ്യാനഗര്‍ പബ്ലിക് സ്‌കൂള്‍ വേദിയായി. ടെക്നോളജിയുടെ വിസ്തൃതികള്‍ക്കപ്പുറത്ത് അറിവിന്റെ വാതായനങ്ങളിലേക്ക് കുട്ടികളെ നയിക്കാന്‍ പര്യാപ്തമായ ആറു പ്ലാനറ്റുകളിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം പ്രതിനിധികള്‍ വിവിധ വിഷയങ്ങളില്‍ വൈദഗ്ധ്യം നേടി.

teenfestvadakara

വിദ്യാഭ്യാസത്തിന്റെ ചക്രവാളങ്ങളില്‍ നല്ല പൗരന്മാര്‍ ഉദിച്ചുയരാനുള്ള അറിവന്വേഷണത്തിനുള്ള ഹൊറൈസണ്‍ പ്ലാനറ്റില്‍ അലി മണിക്ഫാന്‍, ആനിസ മുഹ് യിദ്ദീന്‍, നൗഷബ നാസ്, കെ.എച്ച്. ജരീഷ്, ഷെരീഫ് പവല്‍, ഗിന്നസ് ദിലീഫ്, സുലൈമാന്‍ ഊരകം എന്നിവര്‍ കരിയര്‍ ഗൈഡന്‍സ്, പേഴ്സണാലിറ്റി ടെസ്റ്റ്, പസില്‍ കോര്‍ണര്‍ എന്നീ സെഷനുകളില്‍ പങ്കെടുത്ത് കുട്ടികളുടെ കഴിവുകള്‍ വളര്‍ത്താന്‍ സഹായികളായി.

കളിക്കളം പ്ലാനറ്റില്‍ ഷാഹിദ് സഫറിന്റെ ഫുട്ബാള്‍ സ്‌കില്‍സ്, ഫഹദ് മാഹി നയിച്ച അല്‍ഫലാഹ് മൗണ്ട് ഗൈഡ് അവതരിപ്പിച്ച സെല്‍ഫ് ഡിഫന്‍സ് തൈക്കൊണ്ടോ പ്രകടനം, നാസര്‍ എടവണ്ണപ്പാറ, മുഹമ്മദ് അരീക്കോട്, ഹംസ മാസ്റ്റര്‍ എന്നിവര്‍ നയിക്കുന്ന കാലിക്കറ്റ് ട്രോമ കെയര്‍ ടീം എയ്ഞ്ചല്‍സിന്റെ ഫസ്റ്റ് എയ്ഡ്, ഒറ്റയാള്‍ പ്രതിഷേധത്തിന്റെ മാതൃകയായ ജബ്ബാര്‍ പെരിന്തല്‍മണ്ണയുടെ സോളോ പെര്‍ഫോമന്‍സ് 'ശവവില്‍പന' എന്നിവ അരങ്ങേറി. ശരീരത്തിന്റെ അനക്കവും വഴക്കവും വേഗതയും പുഷ്ടിയും കൗമാരത്തിന്റെ ശക്തിയാണെന്നും ചൈതന്യമാണെന്നും അനുഗ്രഹമാണെന്നും പ്ലാനറ്റ് കുട്ടികളെ ബോധ്യപ്പെടുത്തി. മിയാന്‍ദാദ്, ഷാജഹാന്‍, അംജദ് എ്ന്നിവര്‍ പ്ലാനറ്റിന് നേതൃത്വം നല്‍കി.


ധാര്‍മികമൂല്യങ്ങളും നന്മയുടെ സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന ബ്ലാക്ക് & വൈറ്റ് പ്ലാനറ്റില്‍ ആദം അയ്യൂബ്, പ്രജേഷ് സെന്‍, സുരേഷ് ഇരിങ്ങല്ലൂര്‍, എം. കുഞ്ഞാപ്പ, നജ്മ നസീര്‍, അന്‍സാര്‍ നെടുമ്പാശ്ശേരി എന്നിവര്‍ പങ്കെടുത്തു.


സര്‍ഗാത്മക കലകളുടെ ആവിഷ്‌കാരങ്ങളിലൂടെ നന്മയുടെ സന്ദേശം സമൂഹത്തിലെത്തിക്കാന്‍ കുട്ടികളെ പ്രേരിപ്പിച്ച അറീന പ്ലാനറ്റില്‍ ഡോ. എം. ഷാജഹാന്‍, ഡോ. ഹിക്മത്തുള്ള, ഐ. സമീല്‍, ടി.പി. മുഹമ്മദ് ശമീം, ഫൈസല്‍ കൊച്ചി, കെ.ടി. ഹുസൈന്‍ എന്നിവര്‍ കുട്ടികളോട് സംവദിച്ചു. കാഴ്ചയില്ലായ്മ എന്ന പരിമിതിയെ അതിജീവിച്ച് ലോകമറിയുന്ന പാട്ടുകാരിയായി ഉയര്‍ന്ന ഫാത്വിമ അന്‍ശി പ്ലാനറ്റിലെ ശ്രദ്ധേയ വ്യക്തിത്വമായി.


വിധിയുടെ കയ്യിലെ കളിപ്പാട്ടമാവാതെ ഇച്ഛാസ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കാന്‍ നേര്‍വഴി കാണിക്കുന്ന ദര്‍ശനങ്ങള്‍ പരിചയപ്പെടുത്തുന്ന 'ലൈറ്റ്' പ്ലാനറ്റില്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ഇ.എം. അമീന്‍, എ.ടി. ഷറഫുദ്ദീന്‍, അജ്മല്‍ കാരകുന്ന്, എന്‍.എം. ശംസുദ്ദീന്‍ നദ്വി, സി.ടി. സുഹൈബ്, അമീന്‍ മമ്പാട്, സമീര്‍ മേലാറ്റൂര്‍, ഇ.വി. അബ്ദുസ്സലാം, അബുല്‍ ഫൈസല്‍, മുംതസ് കൂട്ടിലങ്ങാടി, ഇംതിയാസ് വാഴക്കാട്, ഷമീം ചൂനൂര്‍, ജലീല്‍ മലപ്പുറം, നിസ്താര്‍ കീഴ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


പരിഷ്‌കര്‍ത്താക്കളെയും ത്യാഗീവര്യന്മാരെയും പരിചയപ്പെടുത്തുന്ന ഫെയ്‌സ് ടു ഫെയ്‌സ് പ്ലാനറ്റ് പി. മുജീബുറഹ്മാന്‍, ടി.കെ. ഹുസൈന്‍, ഒ. അബ്ദുറഹ്മാന്‍, സി. ദാവൂദ്, പി.എം. സ്വാലിഹ്, സി.ടി. സുഹൈബ്, സാദിഖ് ഉളിയില്‍, ഫസ്ന മിയാന്‍, റസാഖ് പാലേരി എന്നിവര്‍ നിയന്ത്രിച്ചു.

English summary
kerala teen fest; students from various district come to participate in it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X