സ്വാന്തനവും മൗനരാഗവും ഇല്ല, മികച്ച സീരിയലിനുള്ള അവാർഡ് മനോരമ കൊണ്ടുപോയി: നടന്‍ അനൂപ്, നടിമാർ റിയയും നടിമാർ
2023 ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച മികച്ച സീരിയലിനുള്ള അവാർഡ് സ്വന്തമാക്കി ആണ്‍പിറന്നോള്‍. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്ത സീരിയല്‍ സംവിധാനം ചെയ്തത് ശിവമോഹന്‍ തമ്പിയാണ്. അരുൺരാജ് ആർ നിർമാണവും നിർവഹിച്ച ആൺപിറന്നോളിന് തിരക്കഥ എഴുതിയത് ഗണേഷ് ഓലിയക്കരയാണ്. ട്രാൻസ്‌ജെൻഡറുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ആൺപിറന്നോൾ അവതരിപ്പിച്ചത്.
സു.സു.സുരഭിയും സുഹാസിനി മികച്ച രണ്ടാമത്തെ സീരിയലിനുള്ള അവാർഡ് കരസ്ഥമാക്കി. രാജേഷ് തലച്ചിറ സംവിധാനവും ഫ്ലവേഴ്‌സ് ടിവി നിർമാണവും നിർവഹിച്ച സു.സു.സുരഭിയും സുഹാസിനിയും കുടുംബ പശ്ചാത്തലത്തിൽ കാലികമായ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ദ്വയാർത്ഥപ്രയോഗങ്ങൾ ഇല്ലാതെ സമൂഹത്തിന് നല്ല സന്ദേശങ്ങൾ പകരുന്ന പരമ്പരയാണെന്ന് ടെലിവിഷന്‍ അവാർഡ് ജൂറി അഭിപ്രായപ്പെട്ടു.

ടെലി സീരിയൽ/ ടെലിഫിലിം വിഭാഗത്തിലെ മികച്ച സംവിധായകനും നടനുമായി അനൂപ് കൃഷ്ണനെ തെരഞ്ഞെടുത്തു. കൺമഷിയിലെ അഭിനയത്തിനും സംവിധാന മികവിനുമാണ് പുരസ്കാരം. അമ്മേ ഭഗവതിയിലെ അഭിനയത്തിന് സീനു രാഘവേന്ദ്ര മികച്ച രണ്ടാമത്തെ നടനായി. ടെലിഫിലിം വിഭാഗത്തിൽ ആൺപിറന്നോളിലെ അഭിനയത്തിന് റിയ കുര്യാക്കോസും ലില്ലിയിലെ അഭിനയത്തിന് മറിയം ഷാനൂബും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. സു.സു.സുരഭിയും സുഹാസിനിയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് അനുക്കുട്ടിക്ക് ലഭിച്ചു. ശാലോം ടിവി അവതരിപ്പിച്ച മധുരം എന്ന ടെലിഫിലിമിലെ അഭിനയത്തിന് ആദിത് ദേവ് മികച്ച ബാലതാരമായി.
ആൺപിറന്നോളിന്റെ കഥാകൃത്തായ ഗംഗ ടെലി സീരിയൽ/ ടെലിഫിലിം വിഭാഗത്തിലെ മികച്ച കഥാകൃത്തായി. ഒരു പെൺകുട്ടിയിൽ നിന്ന് ആൺകുട്ടിയിലേക്കുള്ള പരിണാമത്തിന്റെ ആത്മസംഘർഷങ്ങളാണ് ഗംഗ ആവിഷ്ക്കരിച്ചത്. എന്റർട്ടെയിൻമെന്റ് വിഭാഗത്തിലെ മികച്ച ടി വി ഷോ ആയി മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത കിടിലം തെരഞ്ഞെടുത്തു. എംഎം ടിവി ലിമിറ്റഡ് നിർമിച്ച കിടിലം പരിപാടി കേരളത്തിനകത്തും പുറത്തുമുള്ള അസാധാരണ കഴിവുകളുള്ള പ്രതിഭകളെ കണ്ടെത്തി ഉന്നത സാങ്കേതിക മിഴിവോടെ അവതരിപ്പിച്ചു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഒരു ചിരി ഇരു ചിരി ബംബർ ചിരി (സീസൺ 2) മികച്ച കോമഡി പ്രോഗ്രാമായി. എം.എം ടി വി ലിമിറ്റഡ് നിർമാണവും രഞ്ജിത്ത് ആർ നായർ സംവിധാനവും നിർവഹിച്ച ഒരു ചിരി ഇരു ചിരി ബംബർ ചിരി പുതിയ കലാകാരന്മാർക്ക് അവസരം നൽകിക്കൊണ്ട് ദ്വയാർഥ പ്രയോഗങ്ങൾ, ശാരീരിക അധിക്ഷേപം എന്നിവ ഇല്ലാത്ത നർമ മുഹൂർത്തങ്ങൾ സൃഷ്ടിച്ചതായി ജൂറി അഭിപ്രായപ്പെട്ടു.
മികച്ച ടെലിഫിലിമിനുള്ള അവാർഡ് കരസ്ഥമാക്കിയത് കേരള വിഷനിൽ സംപ്രേഷണം ചെയ്ത കൺമഷി. ബിഗ് ബോസ് താരം കൂടിയായ അനൂപ് കൃഷ്ണൻ സംവിധാനവും തിരക്കഥയും നിർവഹിച്ച കൺമഷിയുടെ നിർമാണം അഞ്ജലി കല്ലേങ്ങാട്ടാണ്. തെയ്യം എന്ന അനുഷ്ഠാന കലയുടെ പശ്ചാത്തലത്തിൽ പ്രണയവും പ്രതികാരവും തികഞ്ഞ സാങ്കേതിക മികവോടെ അവതരിപ്പിച്ചതായി ജൂറി അഭിപ്രായപ്പെട്ടു. ഷാനൂബ് കരുവത്ത് നിർമാണവും തിരക്കഥയും നിർവഹിച്ച് മറിയം ഷാനൂബ് സംവിധാനം ചെയ്ത ലില്ലി 20 മിനിറ്റിൽ കൂടിയ മികച്ച ടെലിഫിലിമായി. സ്ഥിരതയില്ലാത്ത ജോലിയുമായി കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയുടെ സഹനങ്ങളിലൂടെ ജീവിതത്തിലെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പുതുതലമുറയുടെ പരിഛേദം അവതരിപ്പിച്ച പ്രമേയ മികവിനാണ് അവാർഡെന്ന് ജൂറി വ്യക്തമാക്കി.
കണ്മഷിയുടെ ഛായാഗ്രഹണം നിർവഹിച്ച ശിഹാബ് ഓങ്ങല്ലൂർ മികച്ച ഛായാഗ്രാഹകനായി. ലാസ്റ്റ് സപ്പർ എന്ന ടെലി ഫിലിമിന്റെ എഡിറ്റിങ് മികവിന് വിഷു എസ് പരമേശ്വർ മികച്ച ദൃശ്യസംയോജകനുള്ള അവാർഡ് നേടി. വിഷ്ണു ശിവശങ്കറാണ് മികച്ച സംഗീത സംവിധായകൻ. കണ്മഷിയിലെ സംഗീതസംവിധാനത്തിനാണ് വിഷ്ണുവിന് അവാർഡ്. സിൻസ് ഫോർഎവർ എന്ന പരിപാടിയിലൂടെ നംഷാദ് എസ് മികച്ച ശബ്ദലേഖകനുള്ള അവാർഡിന് അർഹനായി. ലില്ലിയുടെ കലാസംവിധാനം നിർവഹിച്ച മറിയം ഷാനൂബാണ് മികച്ച കലാ സംവിധായിക. മീഡിയ വൺ ടിവി നിർമിച്ച് സി എം ഷെരീഫ് സംവിധാനം ചെയ്ത കുടകിലെ കുഴിമാടങ്ങളാണ് മികച്ച ജനറൽ വിഭാഗം ഡോക്യുമെന്ററി.












Click it and Unblock the Notifications