കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറ്റിംഗല്‍ ദുരന്തം: രാഷ്ട്രീയക്കാരുടെ തനിനിറം 14 ന് അറിയാം, വെടിക്കെട്ട് നിരോധിയ്ക്കുമോ?

Google Oneindia Malayalam News

ആലപ്പുഴ: പരവൂര്‍ പുറ്റിംഗല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആഘോഷ പരിപാടികള്‍ക്ക് വെടിക്കെട്ട് നിരോധിയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. ഏപ്രില്‍ 14ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയിലാണ് യോഗമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് യോഗം ചേരുക.

മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പരവൂര്‍ ദുരന്തത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തുമെന്നും ചെന്നിത്തല. ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Fire Work, Accident

അനധികൃത പടക്ക വില്‍പ്പന കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തുന്നുണ്ട്. അത് ഇനിയും തുടരും. കരിമരുന്നോ സ്‌ഫോടക വസ്തുക്കളോ ശേഖരിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. പുറ്റിംഗല്‍ അപകടത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നടങ്കം അപലപിച്ചിരുന്നു. പുറ്റിംഗലില്‍ സംഭവിച്ച ദുരന്തം കേരളത്തില്‍ ഒരിടത്തും ഇനി ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ വെടിക്കെട്ടുകള്‍ നിരോധിയ്ക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം ആകുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Kerala temple fire: Oommen Chandy calls all-party meet on April 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X