Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ഡൗണിലും പാഠപുസ്തക വിതരണത്തിൽ വിട്ടുവീഴ്ചയില്ല, ജൂൺ 15ഓടെ പൂർത്തിയാക്കാനാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം ആഴ്ചകള്‍ നീണ്ട ലോക്ഡൗണ്‍ ഉണ്ടായിട്ടും 86.30 ശതമാനം പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂള്‍ സൊസൈറ്റികളില്‍ നിന്ന് 65 ശതമാനം പാഠപുസ്തകം കുട്ടികള്‍ കൈപ്പറ്റുകയും ചെയ്തു. പാഠപുസ്തക വിതരണം അവശ്യ സര്‍വീസുകളുടെ ഭാഗമാക്കിയതിനാല്‍ കോവിഡ് പശ്ചാത്തലത്തിലും വിതരണം ചെയ്യാനും കുട്ടികളുടെ കയ്യില്‍ എത്തിക്കാനും സാധിച്ചു. ജൂണ്‍ പതിനഞ്ചോടെ ആദ്യവാല്യം പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടലെന്ന് വിദ്യാഭ്യാസ വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

text book

2021-22 അധ്യയനവര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകളിലെയും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ സ്‌കൂളുകളിലെയും ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനകംതന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വിതരണം അവസാനഘട്ടത്തില്‍ ആണ് ഉള്ളത്. സിബിഎസ്ഇ മലയാള ഭാഷാ പുസ്തകത്തിന്റെയും അച്ചടി പൂര്‍ത്തിയാക്കി.

ഒന്നാം വാല്യത്തില്‍ 288 ടൈറ്റിലുകളിലായി 2,62,56,233 പാഠപുസ്തകങ്ങള്‍ ആണുള്ളത്. ഒന്നാം വാല്യത്തിന്റെ അച്ചടി പൂര്‍ത്തിയായിക്കഴിഞ്ഞു. ആകെ പാഠപുസ്തകങ്ങളില്‍ 98.5 ശതമാനവും ഹബ്ബുകള്‍ എത്തിച്ചിട്ടുണ്ട്. ഇവയില്‍ 86.30 ശതമാനം പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികളിലേക്ക് വിതരണം ചെയ്തുകഴിഞ്ഞു. സ്‌കൂള്‍ സൊസൈറ്റികളില്‍ നിന്ന് കുട്ടികള്‍ കൈപ്പറ്റിയ പാഠപുസ്തകങ്ങള്‍ ഏകദേശം 65 ശതമാനമാണ്.

രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചുകഴിഞ്ഞു. 183 ടൈറ്റിലുകളിലായി 1,71,00,334 പുസ്തകങ്ങള്‍ ആണ് രണ്ടാം വാല്യത്തില്‍ അച്ചടിക്കേണ്ടത്. മൂന്നാം വാല്യത്തില്‍ അച്ചടിക്കേണ്ടത് 66 ടൈറ്റിലുകളിലായി 19,34,499 പുസ്തകങ്ങളാണ്.

ബിക്കിനിയില്‍ തിളങ്ങി സോഫി ചൗദ്രി-ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Pinarayi government announced special package for kids who lost parents in pandemic

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+