'മുഖത്തിന്റെ ലുക്ക് ആകെ മാറ്റണം, മുടി സ്ട്രെയിറ്റ് ചെയ്യണം'; പെണ്‍കുട്ടികളുടെ കൈയില്‍ ധാരാളം പണം!
മുംബൈ: ഒരു ദിവസത്തിലേറെ നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ താനൂരില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തിയിരിക്കുകയാണ്. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ ഇരുവരും മുംബൈയിലെ ഒരു സലൂണില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്താനായത്.
മുംബൈയിലെ ലാസ്യ സലൂണില്‍ ആണ് മുടി ട്രിം ചെയ്യാനായി പെണ്‍കുട്ടികള്‍ എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇരുവരും സലൂണില്‍ എത്തിയത് എന്നാണ് ജീവനക്കാര്‍ പറയുന്നത്. മുഖം മറച്ചാണ് ഇരുവരും എത്തിയിരുന്നത്. രണ്ട് പേര്‍ക്കും ഹിന്ദിയോ ഇംഗ്ലിഷോ സംസാരിക്കാന്‍ അറിയില്ല. ഇതോടെ മലയാളം അറിയുന്ന ഒരു ജീവനക്കാരന് സലൂണില്‍ പെണ്‍കുട്ടികളെ സഹായിക്കാനായി നിന്നിരുന്നു.

മുഖത്തിന്റെ ലുക്ക് ആകെ മാറ്റണം എന്നും മുടി സ്ട്രെയിറ്റ് ചെയ്യണം എന്നുമായിരുന്നു പെണ്‍കുട്ടികളുടെ ആവശ്യം. ഇത് പ്രകാരം ഇരുവരുടേയും നീളമുള്ള മുടി മുറിച്ച് കളഞ്ഞു. സലൂണില്‍ എത്തിയപ്പോള്‍ പേരും മൊബൈല്‍ നമ്പരും ചോദിച്ചിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ കാണാതായി എന്നായിരുന്നു പെണ്‍കുട്ടികളുടെ മറുപടി. പേരുവിവരം മാത്രമാണ് ഇവിടെ നല്‍കിയത്.
സലൂണില്‍ ട്രീറ്റ്മെന്റ് നടക്കുമ്പോള്‍ തന്നെ ഇരുവരും വേഗം പോകാനായി ധൃതി കൂട്ടിയിരുന്നു. എന്നാല്‍ ഇത്രയും പണം മുടക്കുമ്പോള്‍ മുഴുവനായി ചെയ്യണമെന്ന് സലൂണിലെ ജീവനക്കാര്‍ പറഞ്ഞു. 10000 രൂപയുടെ ട്രീറ്റ്മെന്റാണ് ഇരുവരും കൂടി ചെയ്തത്. പെണ്‍കുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നു എന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്തിനാണ് മുംബൈയിലേക്ക് വന്നത് എന്ന് ചോദിച്ചപ്പോള്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയതാണ് എന്നാണ് പറഞ്ഞത്.
ഇവിടെ നിന്ന് പന്‍വേലിലേക്ക് പോകുമെന്നും പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ പരിഭ്രാന്തരായി എന്നും പിന്നീട് ഇവര്‍ ഇവിടെ നിന്ന് പോകുകയായിരുന്നു എന്നുമാണ് ജീവനക്കാര്‍ പറയുന്നത്. പിന്നീട് പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് കേരളത്തില്‍നിന്നു കാണാതായ പെണ്‍കുട്ടികളാണ് ഇവര്‍ എന്ന് ജീവനക്കാര്‍ അറിയുന്നത്. കാണാതായ രണ്ട് പെണ്‍കുട്ടികളും അടുത്ത സുഹൃത്തുക്കളും താനൂര്‍ ദേവദാസ് സ്കൂളിലെ വിദ്യാര്‍ത്ഥികളുമാണ്.
ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും സ്കൂളിലേക്ക് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളെയാണ് കാണാതാകുന്നത്. മൊബൈല്‍ സ്വിച്ച് ഓഫ് ആകുന്നതിന് മുന്‍പായി ഇരുവരുടേയും ഫോണിലേക്ക് ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയായ റഹീം അസ്ലത്തിന്റെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നായിരുന്നു ഇത്.
ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്ര എന്ന് കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തിയെന്ന് പൊലീസിന് മനസിലായി. ഇതിനിടെ റഹീം അസ്ലം മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു.
അന്വേഷണത്തിന്റെ രണ്ടാം ദിവസം തന്നെ പെണ്‍കുട്ടികള്‍ സഞ്ചരിക്കുന്ന റൂട്ട് കൃത്യമായ ലൊക്കേറ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചതാണ് വഴിത്തിരിവായത്. കേരള പൊലീസ് നല്കിയ വിവരങ്ങള്‍ അനുസരിച്ച് റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തുന്നത്. ചെന്നൈ - എഗ്മോര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications