പാലിനും മദ്യത്തിനും വില കൂടിയേക്കും, തീരുമാനം ഇന്നറിയാം.. സാധ്യതകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിനും പാലിനും വില വര്‍ധിക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ എടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്. മദ്യകമ്പനികള്‍ ബീവറേജസ് കോര്പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റ് വരവ് നികുതി ഒഴിവാക്കാന്‍ നേരത്തെ തത്വത്തില്‍ ധാരണയായിരുന്നു.
ഇത് മൂലം 175 കോടി രൂപയോളം വരുമാന നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന് വന്ന് ചേരുക. അതിനാല്‍ നികുതി ക്രമീകരണം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം പരിഗണിക്കും. ഇതിന് ശേഷമായിരിക്കും മദ്യത്തിനും പാലിനും വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുക.

വില വര്‍ധിപ്പിക്കുകയാണെങ്കില്‍ ഒരു ലിറ്റര്‍ പാലിന് 6 രൂപയെങ്കിലും വര്‍ധിച്ചേക്കും. മദ്യത്തിന് പരമാവധി 10 രൂപ വരെ വര്‍ധിപ്പിക്കാനാണ് സാധ്യത. അതേസമയം നേരിയ വിലവര്‍ധന മതി എന്നാണ് സംസ്ഥാന സര്‍ക്കാരിലെ പൊതു അഭിപ്രായം. മദ്യത്തിന്റെ എല്ലാ ബ്രാന്‍ഡുകള്‍ക്കും വിലകൂട്ടണോ അതോ പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് മാത്രം വില വര്‍ധിപ്പിച്ചാല്‍ മതിയോ എന്നതും പരിശോധിക്കും.

സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയില്‍ പ്രതിപക്ഷം ആശങ്ക ഉന്നയിക്കുന്നതിനാല്‍ ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ നിര്‍ണായകമാണ്. കരാറുകാര്‍ക്ക് പതിനായിരക്കണക്കിന് കോടികള്‍ കുടിശ്ശിക ലഭിക്കാനുണ്ട്. കൂടാതെ ക്ഷേമപെന്‍ഷനും വിതരണം ചെയ്യാനുണ്ട്. ക്രിസ്തുമസ് അടുത്തിരിക്കെ മൂന്ന് മാസത്തെ ക്ഷേമ പെന്ഷന് ഒരുമിച്ച് കൊടുക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്.

റേഷന്‍ വിതരണത്തിലും വലിയ പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്. ഭക്ഷ്യ വകുപ്പിനുള്ള ഫണ്ട് 120 കോടിയില്‍ നിന്ന് 44 കോടിയായി കുറച്ചതോടെ ശനിയാഴ്ച മുതല്‍ റേഷന്‍ വിതരണത്തില്‍ പ്രതിസന്ധിയുണ്ടാകും. കമ്മീഷന് പകുതിയാക്കിയതോടെ റേഷന്‍ വ്യാപാരികള്‍ കടകള്‍ പൂട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഭക്ഷ്യകിറ്റ് നല്‍കിയതില്‍ റേഷന്‍കടക്കാര്‍ക്ക് 50 കോടി രൂപ കുടിശിക നല്‍കാനുണ്ട്.

അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിക്കായി റവന്യൂ വകുപ്പില്‍ നിന്ന് നിയോഗിച്ച 205 ജീവനക്കാരെ തിരികെ വിളിക്കുന്നതടക്കമുള്ള വിഷയങ്ങളും ഇന്ന് മന്ത്രിസഭ യോഗത്തിന്റെ പരിഗണനയില്‍ വന്നേക്കും. അതേസമയം ഇത് മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഇല്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications