കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിയേറ്ററുകള്‍ തുറക്കുന്നത് ഇനിയും വൈകിയേക്കും; മള്‍ട്ടിപ്ലക്സുകളില്‍ അഞ്ചിന് പ്രദര്‍ശനം തുടങ്ങും

Google Oneindia Malayalam News

തിരുവനന്തപുരം: ജനുവരി അഞ്ച് മുതല്‍ നിയന്ത്രണങ്ങോടെ അനുമതി നല്‍കിയെങ്കിലും തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം. തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ വിതരണക്കാരും തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച ചെയ്ത ശേഷമെ തീരുമാനമെടുക്കൂ എന്നാണ് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചത്. പാതി സീറ്റില്‍ മാത്രം കാണികളെ ഇരുത്തി തിയേറ്ററുകള്‍ തുറക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ പകുതി ആളുകളെ മാത്രം പ്രവേശിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്.

അഞ്ചാം തിയതി നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും തിയേറ്റര്‍ ഉടമകളുടേയും സംയുക്ത സംഘടനയായ ഫിയോക്കിന്‍റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. തിയേറ്റര്‍ തുറക്കുന്നത് ഉള്‍പ്പേടുയള്ള കാര്യത്തില്‍ വിശദമായ ചര്‍ച്ച ഇന്നുണ്ടാവും. അതിന് ശേഷം നിര്‍മാതാക്കളും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികള്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ തിയേറ്റര്‍ തുറക്കുന്നതിന് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് തിയേറ്റര്‍ ഉടമകള്‍ അഭിപ്രായപ്പെടുന്നത്.

cinemas

എല്ലാ തിയേറ്ററുകളും മാസങ്ങളായി അടഞ്ഞു കിടക്കുകയാണ്. പല തിയേറ്ററുകളിലും കാര്യമായ അറ്റകുറ്റ പണികള്‍ വേണം. തിയേറ്റര്‍ തുറന്നാല്‍ പകുതി സീറ്റുകളിലേ കാണികളെ ഇരുത്താനാകു. അറ്റകുറ്റ പണികള്‍ വേണ്ട ചിലവ് പോലും ഇതിലൂടെ കണ്ടെത്താന്‍ കഴിയില്ല. ഇത് വലിയ സാമ്പത്തി ബാധ്യതയുണ്ടാക്കും. കൊവിഡ് വ്യാപന രീതി ഇനിയും വിട്ടു മാറിയിട്ടില്ലാത്തതിനാല്‍ കുടുംബവുമായി തിയേറ്ററുകള്‍ എത്തുന്നവര്‍ വളരെ കുറവായിരിക്കും. ഇതും നഷ്ടത്തിന്‍റെ ആക്കം വര്‍ധിപ്പിക്കും.

Recommended Video

cmsvideo
കേരള: സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം;സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് തിയേറ്റർ ഉടമകൾ

നിലവിലെ സാഹചര്യത്തില്‍ തിയേറ്റര്‍ തുറക്കുമ്പോള്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ ഏതൊക്കെ നിര്‍മ്മാതാക്കള്‍ തയ്യാറാകുമെന്നതും കണ്ടറിയേണ്ട കാര്യമാണ്. റിലീസിന് ഒരുങ്ങുന്ന പല ചിത്രങ്ങളും ബിഗ് ബജറ്റ് ചിത്രങ്ങളാണ്. മോഹന്‍ലാലിന്‍രെ കുഞ്ഞാലി മരയ്ക്കാര്‍, മമ്മൂട്ടിയുടെ വണ്‍ തുടങ്ങിയ സിനിമകളും റിലീസിനായി കാത്തിരിക്കുകയാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിനോദ നികുതിയിളവ്, വൈദ്യുതി ഫികസഡ് ചാര്‍ജ് ഇനത്തില്‍ ഇളവ് വേണമെന്നാണ് തിയേറ്റര്‍ ഉടമകളുടെ ആവശ്യം. അതേസമയം മള്‍ട്ടിപ്ലക്സുകളില്‍ അഞ്ചിന് തന്നെ പ്രദര്‍ശനം തുടങ്ങിയേക്കും.

ആവേശക്കൊടുമുടിയില്‍ ആരാധകര്‍; 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' റിലീസിന്... മാര്‍ച്ച് 26 ന് തീയേറ്ററില്‍ആവേശക്കൊടുമുടിയില്‍ ആരാധകര്‍; 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' റിലീസിന്... മാര്‍ച്ച് 26 ന് തീയേറ്ററില്‍

 കൊല്ലത്ത് മുകേഷ് വീണ്ടും മത്സരിച്ചേക്കും, താല്‍പര്യം പ്രകടിപ്പിച്ച് താരം, സി പി എം ആവശ്യപ്പെട്ടേക്കും! കൊല്ലത്ത് മുകേഷ് വീണ്ടും മത്സരിച്ചേക്കും, താല്‍പര്യം പ്രകടിപ്പിച്ച് താരം, സി പി എം ആവശ്യപ്പെട്ടേക്കും!

സുരഭി ലക്ഷ്മിയുടെ കൂട്ടുകാരൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി;സന്തോഷം പങ്കുവെച്ച് താരം, വൈറൽ കുറിപ്പ്സുരഭി ലക്ഷ്മിയുടെ കൂട്ടുകാരൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി;സന്തോഷം പങ്കുവെച്ച് താരം, വൈറൽ കുറിപ്പ്

English summary
Theaters may still be open; In multiplexes, the show may start on the fifth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X