Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരങ്ങള്‍ വെട്ടാമെന്ന് കേരളം; നന്ദി അറിയിച്ച് സ്റ്റാലിന്റെ കത്ത്

ചെന്നൈ : മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ വെട്ടിമാറ്റാന്‍ കേരളം തമിഴ്‌നാടിന് അനുമതി നല്‍കി . തമിഴ്‌നാടിന്റെ ആവശ്യം കേരളം അംഗീകരിക്കുകയായിരുന്നു . ഇതേ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് കത്തയച്ചു .

kerala

ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ വെട്ടാനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കേരളവും തമിഴ്‌നാടും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് എംകെ സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു.

മരങ്ങള്‍ മുറിക്കുന്നതോടെ ബേബിന ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം നീങ്ങിയെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. ബേബി ഡാം ബലപ്പെടുത്തി ഡലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് മന്ത്രിമാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ജലനിരപ്പ് 152 അടിയാക്കുന്നതിനെ കുറിച്ച് സ്റ്റാലിന്റെ കത്തില്‍ പരാമര്‍ശമില്ല. വണ്ടിപ്പെരിയാറില്‍ നിന്ന് ഡാമിലേക്കുള്ള റോഡ് നന്നാക്കാനും അനുമതി വേണമെന്നും കത്തില്‍ സ്റ്റാലിന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട് .

Recommended Video

cmsvideo
    മഴ നിലക്കുന്നില്ല..മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലം ഇരച്ചെത്തുന്നു

    മുല്ലപ്പെരിയാറിനെ ബലപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി . ഡാമിനുതാഴെ താമസിക്കുന്ന കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരിയാര്‍ ഡാമിനെയും വണ്ടിപെരിയാറിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ അറ്റകുറ്റപണികള്‍ നടത്താനായി അനുമതി നല്‍കണമെന്നും സ്റ്റാലിന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് . ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മെഷീനുകളും മറ്റു വസ്തുക്കളും സുഗമമായി എത്തിക്കണമെങ്കില്‍ റോഡു നന്നാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി .

    കല്ലാർ ഡാം ഇന്ന് 9 മണിയ്ക്ക് തുറക്കും

    കല്ലാർ ഡാമിൻ്റെ രണ്ടു ഷട്ടറുകൾ 10 സെ . മീ വീതം ഉയർത്തി ഇന്ന് രാത്രി 9 മണി മുതൽ 10 ക്യുമെക്സ് വരെ ജലം ഒഴുക്കും . കല്ലാർ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അറിയിക്കുന്നു .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+