കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശരാജ്യങ്ങളിലേക്ക് ആരോഗ്യപ്രവർത്തകരെ കൂടുതലായി അയക്കാൻ കേരളം; മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; നഴ്സുമാരേയും പാരാമെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെടെയുളള ആരോഗ്യപ്രവർത്തകരേയും വിദേശ രാജ്യങ്ങളിലേക്ക് കൂടുതലായി അയക്കാൻ പദ്ധതിയുമായി കേരളം. ഇതിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുകയും മേഖലയിൽ കൂടുതൽ തുക നിക്ഷേപിക്കുകയും ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എകണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കേരളത്തിലെ കൊവിഡ് മാതൃക അന്താരാഷ്ട്ര തലത്തിൽ വാഴ്ത്തപ്പെട്ടിരുന്നു. ഇതോടെ വിദേശ രാജ്യങ്ങളിൽ ഇവിടെ നിന്നുള്ളവർക്ക് ആവശ്യം ഏറെയാണ്. മാത്രമല്ല കൊവിഡ് സാഹചര്യത്തിൽ പ്രവാസികളുടെ തിരിച്ചു വരവ് കേരളത്തിലേക്ക് എത്തുന്ന വിദേശ പണത്തില്‍ കാര്യമായ ഇടിവും രേഖപ്പെടുത്തി. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തിരുമാനം.

0-1478756434-thomasisaac-11-159481

"പൊതുജനാരോഗ്യ സംവിധാനത്തിൽ നിക്ഷേപത്തിന്റെ അഭാവം മഹാമാരി സമയത്ത് ദേശീയ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും ദുർബലപ്പെടുത്തുമെന്ന് രാജ്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ലോകമെമ്പാടും കേരളത്തിൽ നിന്നുള്ള നഴ്സുമാർക്കും പാരാമെഡിക്കൽ സ്റ്റാഫികൾക്കും ആവശ്യം ഏറെയാണ്, തോമസ് ഐസക്ക് പറഞ്ഞു.

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

ലോകബാങ്കിന്റെ 2019 ൽ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 79 ബില്യൺ ഡോളറാണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയ്ക്കുന്നത്. മൊത്തം പ്രവാസ വരുമാനത്തിലെ 19 ശതമാനവും മലയാളികളുടേതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കൊവിഡ് മാഹാമാരിയ്ക്കിടെ ഉണ്ടായ ജോലി നഷ്ടവും പ്രവാസികളുടെ മടങ്ങി വരവുമാണ് കേരളത്തിലെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചത്.

പ്രവാസി പണം എത്തുന്നത് കുറഞ്ഞാൽ അത് കൂടുതൽ ആയി ബാധിക്കുക നമ്മുടെ ഉപഭോഗത്തെയാണ്.നിർമാണ പ്രവർത്തനങ്ങൾ കുത്തനെ ചുരുങ്ങുമെന്നും റിയൽ എസ്റ്റേറ്റ് മേഖലയിൽ സമീപഭാവിയിൽ കനത്ത തിരിച്ചടി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആളോഹരി ഉപഭോഗം രാജ്യത്ത് ഏറ്റവും ഉയർന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തും

പകർച്ചവ്യാധിക്ക് ശേഷമുള്ള സമ്പദ്‌വ്യവസ്ഥ പുനർനിർമ്മിക്കുന്നതിനായി സംസ്ഥാനം നിരവധി നടപടികളാണ് സ്വീകരിച്ചത്. സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സംസ്ഥാനത്തേക്ക് മാറാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് വായ്പയും പലിശ ഇളവുകളും വാഗ്ദാനം ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കിഫ്ബിയിൽ നിന്ന് കേരളം 500 ബില്യൺ രൂപ വായ്പയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ ആരോഗ്യ ചെലവ് ഗണ്യമായി വർധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആരോഗ്യ പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിന് സംസ്ഥാനം എത്രമാത്രം നിക്ഷേപം നടത്തുമെന്ന് ഐസക് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ലോകാരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കുന്നത് നഴ്സിംഗ്, മിഡ്വൈഫറി പരിശീലനം നൽകുന്ന സ്ഥാപനങ്ങളുടെ എണ്ണം 2005 നും 2016 നും ഇടയിൽ കേരളത്തിൽ ഇരട്ടിയിലധികമാണെന്നാണ്, റിപ്പോർട്ടിൽ പറയുന്നു.

English summary
Kerala to export more Health staff's to foreign countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X