കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ലോക്ക് ഡൗൺ പിൻവലിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി!! നിർദ്ദേശങ്ങൾ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിക്കാൻ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യാനാവൂയെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. പ്രധാനമന്ത്രിയുമായുള്ള വീഡിയോ
കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൂടിക്കാഴ്ചയിൽ കേരളം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഇങ്ങനെ

കോവിഡ് 19 ഭീഷണി തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗണിന് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചുപോകാന്‍ സമയമായിട്ടില്ല എന്നാണ് കേരളത്തിന്‍റെ അഭിപ്രായം.തികഞ്ഞ ജാഗ്രതയോടെ ഓരോ ഘട്ടത്തിലെയും സ്ഥിതിഗതി സസൂക്ഷമം വിലയിരുത്തി പടിപടിയായി മാത്രമേ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ പാടുള്ളൂ.രോഗം കൂടുതലായി കണ്ടതുകൊണ്ട് ഹോട്സ്പോട്ടായി ആയി കണക്കാക്കുന്ന സ്ഥലങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം ഏപ്രില്‍ 30 വരെ തുടരണം.

pinmodi

ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളില്‍ ശാരീരിക അകലം പാലിക്കുമെന്ന് ഉറപ്പുവരുത്തി സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം. അതിഥിതൊഴിലാളികള്‍ക്ക്
ഏപ്രിൽ 14 നു ശേഷം സ്വന്തം സംസ്ഥാനത്ത് എത്താനുള്ള യാത്രാസൗകര്യം ഏര്‍പ്പെടുത്തണം. പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതിന് അനുവദിക്കണം.

വരുമാനമൊന്നും ഇല്ലാത കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് സഹായം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കണം.അസംഘടിത മേഖലകളില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നവർക്ക് മൂന്നുമാസത്തേക്കെങ്കിലും സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ബൃഹദ് പദ്ധതി വേണം.ഇഎസ്ഐ/പ്രോവിഡന്‍റ് ഫണ്ട് സര്‍ക്കാര്‍ വിഹിതത്തിനുള്ള വരുമാന പരിധി 15,000 രൂപയില്‍നിന്ന് 20,000 രൂപയായി ഉയര്‍ത്തണം.

പൊതുവിതരണ സമ്പ്രദായം ഇന്ത്യയിലാകെ സാര്‍വത്രികമാക്കണം.അടുത്ത മൂന്നുമാസത്തേക്ക് കേരളത്തിന് 6.45 ലക്ഷം ടണ്‍ അരിയും 54,000 ടണ്‍ ഗോതമ്പും ആവശ്യമുണ്ട്. മുടക്കമില്ലാതെ ഇത്രയും ധാന്യം ലഭ്യമാക്കണം.ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് ധാന്യങ്ങളും പഴവര്‍ഗങ്ങളും വിപണിയില്‍ എത്തിക്കുന്നതിന് റെയില്‍വെ കൂടുതല്‍ ചരക്ക് വണ്ടികള്‍ ഓടിക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

'സുരേന്ദ്രനും ചങ്ക് വിജയേട്ടനും!! പിണറായിയെ ഓര്‍ത്ത് സുരേന്ദ്രന്‍റെ ഹൃദയം വിങ്ങുന്നതെന്തിന്? ''സുരേന്ദ്രനും ചങ്ക് വിജയേട്ടനും!! പിണറായിയെ ഓര്‍ത്ത് സുരേന്ദ്രന്‍റെ ഹൃദയം വിങ്ങുന്നതെന്തിന്? '

കോൺഗ്രസിന്റെ 'കൊറോണ ആക്ഷൻ സ്ട്രാറ്റജി'! അധ്യക്ഷൻമാരുമായി നിർണായക യോഗം! നിർദ്ദേശം നൽകി സോണിയാ ഗാന്ധികോൺഗ്രസിന്റെ 'കൊറോണ ആക്ഷൻ സ്ട്രാറ്റജി'! അധ്യക്ഷൻമാരുമായി നിർണായക യോഗം! നിർദ്ദേശം നൽകി സോണിയാ ഗാന്ധി

ഇന്ത്യയുടെ മലേറിയ മരുന്ന് പാളി, യൂറോപ്പില്‍ ഗുരുതരം, യുഎസ് മുന്നോട്ട്, ഏഷ്യയിലും... ഭീഷണി!!ഇന്ത്യയുടെ മലേറിയ മരുന്ന് പാളി, യൂറോപ്പില്‍ ഗുരുതരം, യുഎസ് മുന്നോട്ട്, ഏഷ്യയിലും... ഭീഷണി!!

English summary
Kerala to extend lock down says Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X