കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ വിനോദസഞ്ചാരികളുടെ വരവ് ഇരട്ടിയാക്കുക ലക്ഷ്യം; കേരള ബാങ്ക് ഈ വര്‍ഷം തന്നെ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുകയാണ് സര്‍ക്കാരിന്‍െ ലക്ഷ്യമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ലോകകേരള സഭയുടെ ഭാഗമായി നടന്ന സഹകരണവും ടൂറിസവും ഉപസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനയും അതിലൂടെ ഒരു ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

പുതിയ ടൂറിസം സാധ്യതകള്‍

പുതിയ ടൂറിസം സാധ്യതകള്‍


കേരളം ദൈവത്തിന്റെ സ്വന്തം നാട്, ആയുര്‍വേദം തുടങ്ങിയവയ്ക്ക് പുറമേ മൂന്ന് പുതിയ മേഖലകള്‍കൂടി ഇതിനായി കെണ്ടത്തിക്കഴിഞ്ഞു. സാഹസിക ടൂറിസം, ഉത്തരമലബാിന്റെ സാധ്യതകള്‍ മുതലാക്കുന്ന ഉത്തരമലബാര്‍ ടൂറിസം, പൈതൃക ടൂറിസം എന്നീ മേഖലകളിലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ മലബാര്‍ ടൂറിസം പദ്ധതിയില്‍ 600 കോടിയുടെ മുതല്‍ മുടക്കാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഉത്തരമലബാറിലെ ഏഴ് നദികളെ കേന്ദ്രീകരിച്ചുള്ള റിവര്‍ ടൂറിസം പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രവാസികളില്‍നിന്നും നിക്ഷേപവും സഹകരണവും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

എന്‍.ആര്‍.ഐ നിക്ഷേപം

എന്‍.ആര്‍.ഐ നിക്ഷേപം

നിര്‍ദ്ദിഷ്ട കേരള ബാങ്കില്‍ ഒന്നരലക്ഷം കോടിയുടെ എന്‍ആര്‍ഐ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തിലെ സഹകരണ നിക്ഷേപങ്ങളില്‍ 60 ശതമാനവും ഇപ്പോള്‍ കേരളത്തിലാണ്. എന്നാല്‍ കേരളത്തിലെ സഹകരണ നിക്ഷേപത്തില്‍ എന്‍ആര്‍ഐ നിക്ഷേപമില്ലെന്ന ദുരവസ്ഥയുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ബാങ്ക് രൂപീകൃതമാകുമ്പോള്‍ എന്‍ആര്‍ഐ നിക്ഷേപത്തിനും അവസരമുാകും. രണ്ടാം ഘട്ടത്തില്‍ ബാങ്കിന്റെ ബ്രാഞ്ചുകള്‍ വിദേശ രാജ്യങ്ങളില്‍ ആരംഭിക്കും. പ്രവാസികള്‍ക്കായി പ്രവാസിക്ഷേമ സഹകരണ സംഘം രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

 ബാങ്ക് ഈ വര്‍ഷം തന്നെ

ബാങ്ക് ഈ വര്‍ഷം തന്നെ

കേരള ബാങ്ക് ഈ കലണ്ടര്‍വര്‍ഷം തന്നെ ആരംഭിക്കുമെന്ന് പ്രവാസി സംഘടനാ പ്രതിനിധികള്‍ക്ക് മന്ത്രിയുടെ അനുമതിയോടെ സെക്രട്ടറി പി. വേണുഗോപാല്‍ ഉറപ്പുനല്‍കി. റിസര്‍വ് ബാങ്കിന്റെ അനുമതി താമസിയാതെ ലഭിക്കും. ഷെഡ്യൂള്‍ ബാങ്കിനുള്ള ലൈസന്‍സ് ഇപ്പോള്‍തന്നെ കൈവശമുള്ളതിനാല്‍ മറ്റ് ബുദ്ധിമുട്ടുകളുണ്ടാവില്ല. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ശാഖകളുടെ കാര്യത്തില്‍ എസ്ബിഐ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ ബാങ്കായി കേരള ബാങ്ക് മാറുമെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി.

ഹോംസ്‌റ്റേ പദ്ധതി വേണം

ഹോംസ്‌റ്റേ പദ്ധതി വേണം

ടൂറിസം മേഖലയില്‍ വന്‍കിട ഹോട്ടല്‍ പദ്ധതികള്‍ക്കൊപ്പം ഹോംസ്റ്റേകള്‍ക്കും പ്രാധാന്യം നല്‍കേണ്ടതുെണ്ടന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രവാസി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ ജോലിയെടുക്കുന്ന പലര്‍ക്കും നാട്ടില്‍ സ്വന്തം വീടില്ല. അങ്ങനെയുള്ളവര്‍ക്ക് നാട്ടില്‍ വരുമ്പോള്‍ താമസത്തിനായി ഇത്തരം ഹോംസ്റ്റേകള്‍ ഉപകരിക്കപ്പെടുമെന്നും ടൂറിസം വകുപ്പ് ഇതിന് മുന്‍കൈയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. നാട്ടിലെ വീട് പൂട്ടിയുന്ന വിദേശികളുണ്ട്. അവരുടെ വീട് ഹോംസ്റ്റേയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ടായി.

ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും കേരളബാങ്കിനും പ്രതിനിധികള്‍ ഒരേപോലെ സഹായം വാഗ്ദാനം ചെയ്തു. ശ്രീമതി ടീച്ചര്‍ എംപി, എം.എല്‍എമാരായ അഡ്വ. എം ഷംസുദ്ദീന്‍, പി വി അന്‍വര്‍, ഡോ. വി. വേണു ഐഎഎസ് എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

English summary
Kerala tourism minister said that state would give more focus on the development of tourism sector throughout Kerala, and Kerala Bank would be launched in 2018 itself
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X