കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്ക് കൂടുതൽ വാക്സിൻ ഉടനെത്തും: കേരള എംപിമാർക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, തീരുമാനം കൂടിക്കാഴ്ചയിൽ..

Google Oneindia Malayalam News

ദില്ലി: വാക്സിൻ ക്ഷാമം നേരിടുന്നതിനിടെ കേരളത്തിന് ആവശ്യമായ വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. വാക്‌സിന്‍ ക്ഷാമം അനുഭവപ്പെട്ടതോടെ ഇടത് എംപിമാര്‍ ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ എത്തിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ളത്. സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് മന്ദിരത്തിലെ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടന്നത്.

'നീ അല്ലാതെ വേറെ നൂറ് പെണ്‍കുട്ടികളെ കിട്ടും', അന്നയാൾ പറഞ്ഞത്, വെളിപ്പെടുത്തി ബിഗ് ബോസ് താരം സൂര്യ'നീ അല്ലാതെ വേറെ നൂറ് പെണ്‍കുട്ടികളെ കിട്ടും', അന്നയാൾ പറഞ്ഞത്, വെളിപ്പെടുത്തി ബിഗ് ബോസ് താരം സൂര്യ

എം പിമാരായ ബിനോയ് വിശ്വം, എം വി ശ്രേയാംസ്‌കുമാര്‍, സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എം ആരിഫ് എന്നിവരും ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ പല ജില്ലകളിലും വാക്സിൻ സ്റ്റോക്ക് തീർന്നതായി കഴിഞ്ഞതായി കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചയോടെ വാക്‌സിന്‍ തീരുകയും ചെയ്തിരുന്നു. 13 ജില്ലകളിലെയും സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററുകളും വാക്സിൻ സ്റ്റോക്ക് തീർന്നേതോടെ അടച്ചിട്ടിരുന്നു. സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ 1.66 കോടി ഡോസില്‍ നിന്നും 1.87 കോടിയോളം പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്യാൻ കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കിയിരുന്നു.

 photo-2021-07-27-16

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവരിൽ 76 ശതമാനം ആളുകള്‍ക്ക് ആദ്യഡോസ് വാക്സിനും 35 ശതമാനം ആളുകള്‍ക്ക് രണ്ടാം ഡോസും നില്‍കിക്കഴിഞ്ഞിട്ടുണ്ട്. വാക്സിനേഷൻ പൂർത്തിയാക്കുന്നതിനായി കേരളത്തിന്
കൂടുതല്‍ ഡോസ് വാക്‌സിന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് മാസത്തിനുള്ളില്‍ കേരളത്തിന് 60 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ഈ മാസം പതിനൊന്നിന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

English summary
Kerala to get more Covid vaccines soon Health minister's assurance to Kerala MP's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X