കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ കോണ്‍സുലേറ്റ് 3മാസത്തിനകം

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ യുഎഇ കോണ്‍സുലേറ്റ് മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തമാരംഭിയ്ക്കും.യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് സ്ഥാപിയ്ക്കുമെന്ന് യുഎഇ അംബാസിഡര്‍ മുഹമ്മദ് സുല്‍ത്താന്‍ അബ്ദുള്ള അല്‍ ഒവായിസ്. കേരളവും യുഎഇയുമായുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിന് കോണ്‍സുലേറ്റ് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് ആരംഭിയ്ക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു ഒവായിസ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കേരളത്തില്‍ യുഎഇ കോണ്‍സുലേറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നു. കൊച്ചിയില്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിയ്ക്കുമെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. കേരളവും യുഎഇയുമായുള്ള വാണിജ്യ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് കോണ്‍സുലേറ്റ് ആരംഭിയ്ക്കുന്നതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

വല്ലാര്‍പാടം, സ്മാര്‍ട്ട് സിറ്റ് പദ്ധതികള്‍ക്ക് ഗള്‍ഫ് മേഖലയില്‍ നിന്ന് നിക്ഷേപകരെ ആകര്‍ഷിയ്ക്കാന്‍ കോണ്‍സുലേറ്റ് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് നയതന്ത്ര ഉദ്യോഗസ്ഥരും മറ്റ് സ്റ്റാഫുകളും അടങ്ങുന്നതാണ്‌ കോണ്‍സുലേറ്റ്.

English summary
A consulate office of the UAE will start functioning in the capital of the southern Indian state of Kerala within the next three months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X