Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു, നാളെ മുതൽ പോലീസ് പരിശോധന കർശനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. നാളെ മുതല്‍ സംസ്ഥാനത്ത് പോലീസ് പരിശോധന ശക്തമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും നിയമിക്കും. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരാനുളള സാധ്യത നേരത്തെ തന്നെ ആരോഗ്യമന്ത്രി അടക്കമുളളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ന് മൂവായിരത്തിന് മുകളില്‍ ആണ് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറിലേക്ക് ഉയര്‍ന്നിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താതെ രോഗവ്യാപനം കുറയ്ക്കാനാവില്ലെന്നാണ് വിലയിരുത്തല്‍. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും നിര്‍ബന്ധമാക്കും.

covid

തിരഞ്ഞെടുപ്പ് കാലയളവില്‍ മാസ്‌ക് ഉപയോഗിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമുളള ആള്‍ക്കൂട്ടങ്ങള്‍ കൂടിയതും കാര്യങ്ങള്‍ വഷളാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാ പോളിംഗ് ഏജന്റുമാര്‍ക്കും കൊവിഡ് പരിശോധന നടത്തും.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

ഇന്ന് ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തില്‍ ആണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുളള തീരുമാനം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഒരാഴ്ചത്തെ ക്വാറന്റൈന്‍ കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വാക്‌സിനേഷന്‍ കൂട്ടാനും തദ്ദേശസ്ഥാപനങ്ങളേയും സന്നദ്ധ സംഘടനകളേയും പങ്കാളികളാക്കാനും കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. 31,493 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്.

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+