രാജ്യത്ത് ആദ്യം... !!! ലൈംഗികകുറ്റവാളികളുടെ പട്ടിക തയ്യാറാക്കുന്നു! പിണറായി സർക്കാരിന് കയ്യടി...
സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരായ അതിക്രമം കൂടിവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇത്തരം ഒരു നടപടി.
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ നിര്‍ണ്ണായക ചുവട്‌വെപ്പുമായി കേരളം. രാജ്യത്ത് ആദ്യമായി ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുന്നു. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരായ അതിക്രമം കൂടിവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇത്തരം ഒരു നടപടി.
സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടായാല്‍ രജിസ്റ്ററിന്റെ സഹായത്തോടെ കൂടുതല്‍ കാര്യക്ഷമമായി അന്വേഷണം നടത്താമെന്നാണ് പൊലീസിന്റേയും അഭിപ്രായം.

വ്യാഴാഴ്ച ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തിലാണ് സുപ്രധാനമായ ചുവടുവയ്പ്പ് വിശദീകരിച്ചത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരായ അതിക്രമം കൂടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരം ഒരു നടപടി സ്വീകരിക്കുന്നത്.

ഷൂട്ടിംഗ് കഴിഞ്ഞ് രാത്രി ഒറ്റയ്ക്ക് വീട്ടിലേക്ക് വരികയായിരുന്ന പ്രശസ്ത നടി ആക്രമിയ്ക്കപ്പെട്ട സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ സ്ത്രീ സുരക്ഷ എത്ര വലിയ അപകടത്തിലാണ് എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു.

പിങ്ക് പൊലീസ് അടക്കമുള്ള സംവിധാനങ്ങള്‍ പരാജയപ്പെട്ടു എന്ന വിലയിരുത്തലുണ്ടായി. അതോടൊപ്പം തന്നെ നഗരങ്ങളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ മിക്കതും പ്രവര്‍ത്തിയ്ക്കുന്നില്ലെന്ന് വ്യക്തമായി.നടിയ്ക്ക് എതിരെ അക്രമം നടന്ന് 6 ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്. അതും കോടതിയില്‍ കീഴടങ്ങാന്‍ എത്തുന്നതിന് ഇടേ.

സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ നിര്‍ഭയ പദ്ധതിയും കടലാസില്‍ ഒതുങ്ങി. അക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് നിയമസഹായം നല്‍കാന്‍ പോലും നിര്‍ഭയയ്ക്ക് ആയില്ല.

പീഡനത്തിന് ഇരയാകുന്ന യുവതികള്‍ക്ക് കേസ് നടത്തിപ്പിന് ആവശ്യമായ സഹായം നല്‍കുന്നതിന് പണം അനുവദിയ്ക്കും. ഇതിനായി റിലീഫ് ഫണ്ടുകള്‍ തുടങ്ങും.

താലൂക്ക് അടിസ്ഥാനത്തില്‍ വനിതാപൊലീസ് സ്റ്റേഷന്‍ തുടങ്ങാനാണ് സര്‍്ക്കാരിന്റെ തീരുമാനം. പൊലീസില്‍ സ്ത്രീകള്‍ക്ക് കൂടതല്‍ സംവരണം നല്‍കും.












Click it and Unblock the Notifications