കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെര്‍ച്വല്‍ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാന്‍ കേരളം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Google Oneindia Malayalam News

തിരുവനന്തപുരം: വെര്‍ച്വല്‍ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാന്‍ കേരളം. 2021 - 22 അക്കാദമിക് വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂണ്‍ 1) നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് എല്‍ പി എസ് ആന്‍ഡ് ഗവണ്‍മെന്റ് ഗേള്‍സ് എച്ച്എസ്എസ് സ്‌കൂളില്‍ വച്ചാണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുക. ചടങ്ങുകള്‍ രാവിലെ 8 30ന് ആരംഭിക്കും.

ഉക്രെയിനില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി: ചിത്രങ്ങള്‍

kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ - തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനാകും. മുഖ്യാതിഥികളായി മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ.ജി ആര്‍ അനില്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ എസ് ആര്യ രാജേന്ദ്രന്‍, തിരുവനന്തപുരം എം പി ഡോ. ശശി തരൂര്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സാമൂഹിക സാംസ്‌കാരിക മേഖലയിലെ ക്ഷണിക്കപ്പെട്ടവരുടെ സാന്നിധ്യവും ചടങ്ങില്‍ ഉണ്ടായിരിക്കും . ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും പരിമിതമായ ആള്‍ക്കാരെ നേരിട്ട് പങ്കെടുപ്പിച്ചു കൊണ്ടും ആണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക.

കേന്ദ്രത്തിനെ ഞെട്ടിച്ച് മമതയുടെ പുതിയ നീക്കം; തിരിച്ച് വിളിച്ച ആലാപന്‍ രാജിവെച്ചു,ഉടനെ പുതിയ നിയമനംകേന്ദ്രത്തിനെ ഞെട്ടിച്ച് മമതയുടെ പുതിയ നീക്കം; തിരിച്ച് വിളിച്ച ആലാപന്‍ രാജിവെച്ചു,ഉടനെ പുതിയ നിയമനം

ഉദ്ഘാടനസമ്മേളനം കൈറ്റ് -വിക്ടേഴ്‌സ് ചാനല്‍ വഴി തത്സമയം സംപ്രേഷണം ചെയ്യും. തത്സമയം സംപ്രേഷണത്തിന് ശേഷം രാവിലെ 9 30 മുതല്‍ കൈറ്റ് -വിക്ടേഴ്‌സ് ചാനലില്‍ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍ ഉണ്ടാകും. മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കോട്ടണ്‍ഹില്‍ സ്‌കൂളിലെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ എത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐ എ എസ്. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍,എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ്, സമഗ്ര ശിക്ഷാ കേരളം പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ.എ പി കുട്ടികൃഷ്ണന്‍, എസ് ഐ ഇ ടി ഡയറക്ടര്‍ ബി അബുരാജ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്കാദമിക് കോഡിനേറ്റര്‍ മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

സൂപ്പര്‍ ലുക്കില്‍ തിളങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
School Re-opening Virtual Festival on 1 June ; Classes Online : Minister V Sivankutty

English summary
Kerala to make history with virtual School entry festival; CM Pinarayi Vijayan will inaugurate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X