കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി വാഹനങ്ങള്‍: കേരളം വന്‍ മുന്നേറ്റത്തിന്... വരുന്നൂ 250 ചാര്‍ജ്ജിങ് സ്‌റ്റേഷനുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലോകം ഇനി സാക്ഷിയാകാന്‍ പോകുന്നത് വാഹന ഇന്ധനങ്ങളിലെ വിപ്ലവങ്ങള്‍ക്കാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ കാലം കഴിയുകയാണ് എന്നും ബദല്‍ ഇന്ധനങ്ങള്‍ കടന്നുവരും എന്നും ആണ് റിപ്പോര്‍ട്ടുകള്‍.

എന്തായാലും ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ പ്രചാരത്തിലാക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാരിന്റേയും തീരുമാനം. ഇതിന്റെ ഭാഗമായി പല ഇളവുകളും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കേരളവും ഈ മുന്നേറ്റത്തിന്റെ ഭാഗമാവുകയാണ്. കെഎസ്ഇബിയുടെ നേതൃത്വത്തിലാണ് കേരളത്തിൽ ഈ ചാർജ്ജിങ് സ്റ്റേഷനുകൾ ഒരുക്കുന്നത്. വിശദാംശങ്ങൾ...

250 സ്റ്റേഷനുകൾ

250 സ്റ്റേഷനുകൾ

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആയി 250 ല്‍ പരം വാഹന ചാര്‍ജ്ജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. ഇതിന്റെ നടപടികള്‍ പുരോഗമിച്ചുവരികയാണെന്ന് നോഡല്‍ ഏജന്‍സിയായ സംസ്ഥാന വൈദ്യുതി ബോര്‍ഡ് (കെഎസ്ഇബി) വ്യക്തമാക്കുന്നു. കെഎസ്ഇബിയുടെ സ്ഥലത്തോ അല്ലെങ്കില്‍ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്ഥലത്തോ ആണ് ചൈര്‍ജ്ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് മുന്‍ഗണന. അല്ലാത്ത പക്ഷം സ്വകാര്യ ഏജന്‍സികളുടെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലങ്ങളും പരിഗണിക്കും.

നേമത്ത് തുടങ്ങി

നേമത്ത് തുടങ്ങി

നിലവില്‍ തിരുവനന്തപുരത്താണ് കേരളത്തിലെ ആദ്യ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിങ് സ്റ്റേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. തിരുവനന്തപുരം നേമം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പരിസരത്താണിത്. ആദ്യഘട്ടത്തില്‍ ആറ് കോര്‍പ്പറേഷനുകളില്‍ ആണ് ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്.

Recommended Video

cmsvideo
India's discussion with russia for sputnik 5 | Oneindia Malayalam
56 എണ്ണം കൂടി

56 എണ്ണം കൂടി

നേമത്തെ ചാര്‍ജ്ജിങ് സ്‌റ്റേഷന് 80 കിലോവാട്ട് ആണ് സ്ഥാപിതശേഷി. ഒരുസമയം മൂന്ന് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനങ്ങളാണ് ഇവിടെ ഉള്ളത്. കൊല്ലം, എറണാകുളം തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ ചാര്‍ജ്ജിങ് സ്റ്റേഷന്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ഇതിന് ശേഷം 56 സ്റ്റേഷനുകല്‍ കൂടി സ്ഥാപിക്കുന്നതിന് വേണ്ടി ദര്‍ഘാസുകള്‍ ക്ഷണിച്ചിട്ടുണ്ട് എന്നാണ് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കുന്നത്.

വൻ മാറ്റം

വൻ മാറ്റം

വാഹന വിപണിയിൽ ഇപ്പോൾ തന്നെ വൈദ്യുത വാഹനങ്ങൾക്ക് ഡിമാൻഡ് കൂടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ നിർമാതാക്കൾ എല്ലാം തന്നെ വൈദ്യുത വാഹനങ്ങളിലേക്ക് തിരിയുകയാണിപ്പോൾ. പത്ത് വർഷം കൊണ്ട് 40 ശതമാനം വാഹനങ്ങളും വൈദ്യുതിയിൽ ഓടിക്കുന്നതാകണം എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

രാജ്യം ഇനി ഇലക്ട്രിക് വാഹനങ്ങളില്‍ കുതിക്കും... പതിനായിരം കോടതിയുടെ പദ്ധതിരാജ്യം ഇനി ഇലക്ട്രിക് വാഹനങ്ങളില്‍ കുതിക്കും... പതിനായിരം കോടതിയുടെ പദ്ധതി

English summary
Kerala to start about 250 Charging Stations for Electric Vehicles under KSEB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X