കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന് 11 മണിക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്‍റെ രണ്ടാം തരഗം ആശങ്ക വിതറുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത അടിയന്തര യോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി വിളിച്ച യോഗം. വിവിധ വകുപ്പ് മന്ത്രിമാര്‍ക്കൊപ്പം ആരോഗ്യ വിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടരും പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കോവിഡ് മുക്തനായ കഴിഞ്ഞ ദിവസം ആശുപത്രി വിട്ട മുഖ്യമന്ത്രി കണ്ണൂരിലെ വീട്ടില്‍ നിന്നും ഓണ്‍ലൈനായിട്ടായിരിക്കും യോഗത്തില്‍ പങ്കെടുക്കുക.

കോവിഡ് നിയന്ത്രം ഫലപ്രദമായി നടപ്പില്‍ വരുത്തുന്നിന് സ്വീകരിക്കേണ്ട നടപടികളും നിയന്ത്രണങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. രാജ്യ മറ്റ് സംസ്ഥാനങ്ങള്‍ കര്‍ഫ്യൂ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് പോയ സാഹചര്യം കേരളത്തിന് മുന്നിലുണ്ട്. ഇതും കൂടി കണക്കിലെടുത്ത് രോഗവ്യാപനം കൂടിയ പ്രദേശങ്ങല്‍ കേന്ദ്രീകരിച്ച് 114 അടക്കം പ്രഖ്യാപിക്കാനുള്ള അനുമതി കളകടര്‍മാര്‍ക്ക് ഇതിനോടകം നല്‍കിയിട്ടുണ്ട്. മാസ് പരിശോധനയെന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങൾ യോഗം ചർച്ച ചെയ്യും.

kt1

Recommended Video

cmsvideo
കേരള: കോവിഡ് വ്യാപനം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മാസ് കൊവിഡ് പരിശോധനയും കേരളത്തില്‍ നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കായിരിക്കും പരിശോധനയിൽ ഒന്നാമത്തെ പരിഗണന. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.

English summary
Kerala to tighten covid restrictions; emergency meeting called by the Chief Minister will be held at 11 am today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X