കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരം: കേന്ദ്രത്തിന്റെ പട്ടികയില്‍ ഒന്നാമതെത്തി കേരളം

Google Oneindia Malayalam News

തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് തയാറാക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ ഒന്നാമതായി കേരളം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 2020-21 വർഷത്തെ ഇൻഡക്സിൽ 928 പോയിന്റോടെ കേരളവും പ‍ഞ്ചാബും മഹാരാഷ്ട്രയും ഒന്നാമതെത്തി.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പൊതുവിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലേക്കുയർത്താൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

kertala new

മെസിയെ കളത്തിലിറക്കി ബൈജൂസ്; ഇനി ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മെസിയെ കളത്തിലിറക്കി ബൈജൂസ്; ഇനി ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ അഭൂതപൂർവമായ വളർച്ചയെ തേടി ഇതുപോലുള്ള ധാരാളം അംഗീകാരങ്ങൾ വന്നെത്തുകയാണെന്നും അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാന സമൂഹത്തെ വാർത്തെടുക്കാൻ നമുക്കാവണമെന്നും ഈ അംഗീകാരം ആ പരിശ്രമങ്ങൾക്ക് ശക്തി പകരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് തയ്യാറാക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ 928 പോയിന്റോടെ ഒന്നാമതെത്തിയിരിക്കുകയാണ് കേരളം. നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലേക്കുയർത്താൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്.

2020-21 ലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ അവസരത്തിലും സൗകര്യത്തിലും ഗുണനിലവാരത്തിലും ഉയർന്ന പോയിന്റുകൾ കേരളം കരസ്ഥമാക്കി.

സ്വയംഭോഗം ചെയ്യാതെ 90 ദിവസം; തന്റെ അനുഭവം തുറന്നുപറഞ്ഞ് യുവാവ്! ഒരുപദേശവുംസ്വയംഭോഗം ചെയ്യാതെ 90 ദിവസം; തന്റെ അനുഭവം തുറന്നുപറഞ്ഞ് യുവാവ്! ഒരുപദേശവും

മുൻവർഷങ്ങളെ അപേക്ഷിച്ച് ഗ്രേഡിങ്ങിൽ നാം ഗണ്യമായി മുന്നേറിയിട്ടുണ്ട്. പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് ആദ്യമായി പ്രസിദ്ധീകരിച്ച 2017-18 സമയത്ത് 826 പോയിന്റ് ലഭിച്ചത് തുടർ വർഷങ്ങളിൽ (2018-19, 2019-20) 862 പോയിന്റ്, 901 പോയിന്റ് എന്നിങ്ങനെ ഉയർത്തിയാണ് കേരളം മുന്നേറിയത്. ഇൻഡക്സിന്റെ എല്ലാ മാനദണ്ഡങ്ങളിലും വലിയ മുന്നേറ്റം നടത്താൻ നമുക്കായി.

'ഇതെന്താണ് വിമാനം പറക്കുമ്പോള്‍ വലിച്ചെറിഞ്ഞതാണോ?'; വൈറലായി ഒരു സ്യൂട്ട്‌കേസ്‌'ഇതെന്താണ് വിമാനം പറക്കുമ്പോള്‍ വലിച്ചെറിഞ്ഞതാണോ?'; വൈറലായി ഒരു സ്യൂട്ട്‌കേസ്‌

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ അഭൂതപൂർവമായ വളർച്ചയെ തേടി ഇതുപോലുള്ള ധാരാളം അംഗീകാരങ്ങൾ വന്നെത്തുകയാണ്. അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാന സമൂഹത്തെ വാർത്തെടുക്കാൻ നമുക്കാവണം. ഈ അംഗീകാരം ആ പരിശ്രമങ്ങൾക്ക് ശക്തി പകരട്ടെ.

English summary
Kerala topped in central government school education performance grading index
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X