സ്റ്റാർട്ടപ്പില്‍ സ്മാർട്ടായി കേരളം: ആഗോള റാങ്കിംഗില്‍ 4-ാമത്, ഏഷ്യയില്‍ ഒന്നാം സ്ഥാനം
കൊച്ചി: സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എൻ്റർപ്രണർഷിപ്പ് നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ ആഗോള സ്റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോർട്ടിൽ (ജിഎസ്ഇആർ) അഫോർഡബിൾ ടാലന്റ് വിഭാഗത്തിൽ മുന്നേറ്റവുമായി കേരളം. പട്ടികയില്‍ ഏഷ്യയില്‍ തന്നെ ഒന്നാമതാണ് കേരളം എന്നതാണ് ശ്രദ്ധേയം. ആഗോള റാങ്കിംഗിൽ സംസ്ഥാനം നാലാം സ്ഥാനത്താണ്. ആഗോള സർക്കാരുകളെയും കോർപ്പറേറ്റ് നേതാക്കളെയും പ്രചോദനാത്മകമായ സ്റ്റാർട്ടപ്പ് സ്ഥാപകരെയും നിക്ഷേപകരെയും ഒരുമിച്ച് കൊണ്ടുവരുന്ന ലണ്ടൻ ടെക് വീക്ക് 2022-ന്റെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച റാങ്കിങ് പുറത്തിറക്കിയത്. 2020-ൽ പ്രസിദ്ധീകരിച്ച ആദ്യ റാങ്കിങില്‍ കേരളം ഏഷ്യയിൽ 5-ാം സ്ഥാനത്തും ലോകത്തിൽ 20-ാം സ്ഥാനത്തുമായിരുന്നു.
സ്റ്റാർട്ടപ്പുകളും സാമ്പത്തിക വളർച്ചയും സമ്പുഷ്ടമാക്കുന്നതിനുള്ള റിപ്പോർട്ടിൽ കേരളത്തെ പ്രത്യേകം പരാമർശിക്കുന്നുണ്ട്. സാങ്കേതിക പ്രതിഭകളെ നിയമിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള കഴിവാണ് റാങ്കിംഗ് അളക്കുന്നത്. സ്റ്റാർട്ടപ്പുകൾ കേരളത്തിലേക്ക് മാറുന്നതിനും അഭിവൃദ്ധിപ്പെടുന്നതിനുമുള്ള കാരണങ്ങളായി സർക്കാർ പിന്തുണയും സാങ്കേതിക കഴിവുകളും റിപ്പോർട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്.

ലോകശ്രദ്ധ ആകർഷിക്കുന്ന സ്റ്റാർട്ട് അപ്പ് ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്ന മറ്റൊരു നേട്ടം കൂടി കൈവരിക്കാൻ നമുക്ക് സാധിച്ചിരിക്കുന്നുവെന്നായിരുന്നു വ്യവസായി വകുപ്പ് മന്ത്രി പി രാജീവിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന സ്ഥലം ഇതാണ്; പുതിയ ചിത്രങ്ങളുമായി എസ്തർ
ലോകശ്രദ്ധ ആകർഷിക്കുന്ന സ്റ്റാർട്ട് അപ്പ് ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്ന മറ്റൊരു നേട്ടം കൂടി കൈവരിക്കാൻ നമുക്ക് സാധിച്ചിരിക്കുന്നു. സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എൻ്റർപ്രണർഷിപ്പ് നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ ആഗോള സ്റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോർട്ടിൽ (ജിഎസ്ഇആർ) അഫോർഡബിൾ ടാലന്റ് വിഭാഗത്തിൽ കേരളം ഏഷ്യയിൽ തന്നെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. താരതമ്യേന ജീവിതച്ചിലവ് കുറഞ്ഞ നാടായ കേരളം ഈ മേഖലയിൽ ആഗോളതലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. 2020ലെ റിപ്പോർട്ടിൽ ലോക റാങ്കിങ്ങിൽ ഇരുപതാം സ്ഥാനമായിരുന്നു കേരളത്തിനുണ്ടായിരുന്നത്.
ഈ നേട്ടത്തിന് പുറമെ വെഞ്ച്വർ നിക്ഷേപങ്ങളുടെ കാര്യത്തിലും മികച്ച നിക്ഷേപ സമാഹരണം നടത്തുന്ന സമൂഹമെന്ന നിലയിലും കേരളം പട്ടികയിൽ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. വെഞ്ച്വർ നിക്ഷേപങ്ങളുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം ലഭിച്ച ആദ്യ മൂന്ന് സ്ഥലങ്ങളിലൊന്ന് കേരളമാണ്. സംസ്ഥാന സർക്കാരിൻ്റെ പിന്തുണയും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഫാബ് ലാബുകളും എം എസ് എം ഇ ക്ലസ്റ്ററുകളും വലിയ രീതിയിൽ സ്റ്റാർട്ടപ്പുകളുടെ വ്യാപനത്തിന് സഹായിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന ഘട്ടത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന വലിയ ഇളവുകൾ മറ്റ് സ്ഥലങ്ങളിൽ നിന്നും സ്റ്റാർട്ടപ്പുകളെ ഇവിടേക്ക് ആകർഷിച്ചിട്ടുണ്ട്. ആർടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റ അനലിറ്റിക്സ് മേഖലയിൽ നിക്ഷേപത്തിന് അനുയോജ്യമാണ് കേരളത്തിലെ സാഹചര്യമെന്ന റിപ്പോർട്ടിലെ വാക്കുകൾ അന്താരാഷ്ട്ര കമ്പനികളുടെ ശ്രദ്ധയാകർഷിക്കാൻ സഹായകമാകും.












Click it and Unblock the Notifications