കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാ കേരളത്തിന്റെ ഒരു ഞെട്ടിക്കുന്ന മുന്നേറ്റം! വാക്‌സിനേഷനില്‍ പുരുഷന്‍മാരേക്കാള്‍ മുന്നില്‍ സ്ത്രീകള്‍

Google Oneindia Malayalam News

കോഴിക്കോട്: നമ്പര്‍ വണ്‍ കേരളം എന്ന മുദ്രാവാക്യം പലകോണുകളില്‍ നിന്നും പല വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. എന്നാല്‍, കേരളം ഒന്നാം നമ്പര്‍ ആണെന്ന് പറയാന്‍ ഒരുപാട് കാരണങ്ങള്‍ നമുക്ക് മുന്നിലുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.

'തോറ്റിട്ട് ആരെങ്കിലും ബിജെപിയിൽ ചേർന്നോ?ഏതാനും പേരെ വെടിവെച്ചിട്ടെന്ത്കാര്യം, തലമുറമാറ്റത്തിലെ മണ്ടത്തരം''തോറ്റിട്ട് ആരെങ്കിലും ബിജെപിയിൽ ചേർന്നോ?ഏതാനും പേരെ വെടിവെച്ചിട്ടെന്ത്കാര്യം, തലമുറമാറ്റത്തിലെ മണ്ടത്തരം'

കൊടകര കുഴല്‍പണ കേസ്: സതീശന്റെ മൊഴിയില്‍ ബിജെപി കുടുങ്ങുന്നു? ആരൊക്കെ ആണ് ആ നേതാക്കള്‍കൊടകര കുഴല്‍പണ കേസ്: സതീശന്റെ മൊഴിയില്‍ ബിജെപി കുടുങ്ങുന്നു? ആരൊക്കെ ആണ് ആ നേതാക്കള്‍

കൊവിഡ് വാക്‌സിനേഷന്റെ കാര്യത്തിലും കേരളം ഏറെ മുന്നിലാണ്. വാക്‌സിന്‍ വേസ്റ്റേജ് പൂജ്യം ശതമാനത്തില്‍ നിര്‍ത്തിയ കേരളം, പ്രധാനമന്ത്രിയുടെ പ്രശംസയും പിടിച്ചുപറ്റി. ഇപ്പോഴിതാ, വാക്‌സിനേഷനില്‍ കേരളത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി. വാക്‌സിനേഷനില്‍ സ്ത്രീകളുടെ എണ്ണത്തില്‍ കേരളം എത്ര മുന്നിലാണ്.... പരിശോധിക്കാം...

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

സ്ത്രീ മുന്നേറ്റം

സ്ത്രീ മുന്നേറ്റം

സ്ത്രീ മുന്നേറ്റത്തിന്റെ കാര്യത്തില്‍ കേരളം തീരെ പിറകിലല്ല. സ്ത്രീ അവകാശ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എന്നും കേരളം ഉണ്ടായിട്ടുണ്ട്. സ്ത്രീ- പുരുഷ അനുപാതത്തിന്റെ കാര്യത്തിലും കേരളം ആണ് ഇന്ത്യയില്‍ തന്നെ ഏറ്റവും മുന്‍ പന്തിയില്‍ ഉള്ളത്.

വാക്‌സിനേഷനില്‍ സ്ത്രീ മുന്നേറ്റം

വാക്‌സിനേഷനില്‍ സ്ത്രീ മുന്നേറ്റം

കേരളത്തില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ കണക്കെടുത്താലും, സ്ത്രീകള്‍ തന്നെയാണ് മുന്നിലുള്ളത്. കോവിന്‍ പോര്‍ട്ടലില്‍ നിന്നുളള വിവരങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. 39,58,150 സ്ത്രീകള്‍ ആണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. 35,09,323 പുരുഷന്‍മാരും വാക്‌സിന്‍ സ്വീകരിച്ചു.

എത്ര ശതമാനം

എത്ര ശതമാനം

കോവിന്‍ പോര്‍ട്ടലിലെ കണക്ക് വിലയിരുത്തിയാല്‍ പുരുഷന്‍മാരേക്കാള്‍ കേരളത്തില്‍ 17 ശതമാനം അധികം സ്ത്രീകള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. എണ്ണക്കണക്ക് നോക്കിയാല്‍ ഇത് 448,827 ആണ്. എന്തായാലും ദേശീയ തലത്തില്‍ തന്നെ സ്ത്രീകളുടെ വാക്‌സിനേഷനില്‍ കേരളം ഏറെ മുന്നിലാണ്. മെയ് 25 വരെയുള്ള കണക്കില്‍ കേരളം ആയിരുന്നു ഒന്നാം സ്ഥാനത്ത്.

ദേശീയ തലത്തിലെ കണക്കുകള്‍

ദേശീയ തലത്തിലെ കണക്കുകള്‍

ദേശീയ തലത്തിലെ കണക്കുകള്‍ കൂടി പരിശോധിച്ചാലേ, ഇക്കാര്യത്തില്‍ കേരളം എത്രമാത്രം മുന്നിലാണെന്ന് വ്യക്തമാവുകയുള്ളു. 7.91 കോടി സ്ത്രീകളാണ് ദേശീയ തലത്തില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ച പുരുഷന്‍മാരുടെ എണ്ണം 9.12 കോടിയാണ്. വ്യ്ത്യാസം 1.2 കോടി!

ഛത്തീസ്ഗഢും ഹിമാചല്‍ പ്രദേശും

ഛത്തീസ്ഗഢും ഹിമാചല്‍ പ്രദേശും

കൊവിന്‍ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ പ്രകാരം, പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ വാക്‌സിന്‍ സ്വീകരിച്ച മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണുള്ളത്. കേരളം കൂടാതെ ഉള്ളത് ഛത്തീസ്ഗഢും ഹിമാചല്‍ പ്രദേശും ആണ് അത്. കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവര്‍ പിറകിലാണ്.

ദക്ഷിണേന്ത്യയില്‍

ദക്ഷിണേന്ത്യയില്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന് പിറകെ വാക്‌സിനേഷനില്‍ സ്ത്രീകള്‍ അധികം പിറകിലല്ലാത്ത സംസ്ഥാനങ്ങള്‍ കര്‍ണാടകവും ആന്ധ്രയും തെലങ്കാനയും ആണ്. തമിഴ്‌നാട്ടില്‍ സ്ത്രീ പ്രാതിനിധ്യം താരതമ്യേന കുറവാണ്.

യുപിയിലും ഗുജറാത്തിലും

യുപിയിലും ഗുജറാത്തിലും

ഉത്തര്‍ പ്രദേശില്‍ ഇതുവരെ 86,41,334 പുരുഷന്‍മാര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചപ്പോള്‍ 65,17,530 സ്ത്രീകള്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ഗുജറാത്തില്‍ 70,43,261 പുരുഷന്‍മാര്‍ വാക്‌സിന്‍ സ്വീകരിച്ചപ്പോള്‍ 60,80,390 സ്ത്രീകള്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്.

വാക്‌സിനേഷന്‍ മുഖ്യം

വാക്‌സിനേഷന്‍ മുഖ്യം

കൊവിഡ് വ്യാപനത്തെ തടയാന്‍ ഇനി വാക്‌സിനേഷന്‍ മാത്രമാണ് പ്രതിവിധി. എത്രയും പെട്ടെന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും വാക്‌സിനേഷന് വിധേയമാക്കിയാല്‍ മാത്രമേ കൊവിഡിന്റെ തുടര്‍ തരംഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ആകൂ എന്നാ വിലയിരുത്തല്‍.

നടി പ്രിയങ്കയെ തിരഞ്ഞെടുപ്പ് കളത്തിലിറക്കിയത് 'ദല്ലാള്‍ നന്ദകുമാര്‍'; പണം ചെലവഴിച്ചതും നന്ദകുമാര്‍ തന്നെനടി പ്രിയങ്കയെ തിരഞ്ഞെടുപ്പ് കളത്തിലിറക്കിയത് 'ദല്ലാള്‍ നന്ദകുമാര്‍'; പണം ചെലവഴിച്ചതും നന്ദകുമാര്‍ തന്നെ

പോര് മൂര്‍ച്ചിച്ച് കോണ്‍ഗ്രസ്; കൊടിക്കുന്നിലിനെതിരെ സൈബര്‍ ആക്രമണം, പുതിയ പാര്‍ട്ടിയെന്ന് സുധാകരന്‍ അനുകൂലികൾപോര് മൂര്‍ച്ചിച്ച് കോണ്‍ഗ്രസ്; കൊടിക്കുന്നിലിനെതിരെ സൈബര്‍ ആക്രമണം, പുതിയ പാര്‍ട്ടിയെന്ന് സുധാകരന്‍ അനുകൂലികൾ

വേറിട്ട ലുക്ക് പരീക്ഷിച്ച് റാഷി ഖന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

Recommended Video

cmsvideo
At 3 Million Doses, Biggest Tranche Of Sputnik V Vaccines Lands In India

English summary
Another model from Kerala: Kerala tops in Women Vaccination Compared to Men in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X