കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റ് തൊപ്പിയിട്ട് യോഗിയുടെ യുപി, വിദ്യാഭ്യാസ രംഗത്ത് എല്ലാ സംസ്ഥാനങ്ങളേയും കടത്തി വെട്ടി കേരളം

Google Oneindia Malayalam News

Recommended Video

cmsvideo
Kerala Tops The School Education Quality Index & UP comes Last | Oneindia Malayalam

തിരുവനന്തപുരം: ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തുമടക്കം വിവിധ മേഖലകളില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം. നീതി ആയോഗിന്റെ ദേശീയാരോഗ്യ റിപ്പോര്‍ട്ടില്‍ ഒന്നാമതാണ് കേരളം. രാജ്യത്തെ മികച്ച സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ നാലും കേരളത്തില്‍ നിന്നുളള സ്‌കൂളുകളാണ്. ഇപ്പോഴിതാ നീതി ആയോഗിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിലും കേരളം ഒന്നാമതെത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷവും കേരളത്തിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം.

'രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയാണ്, അപകടം പറ്റിപ്പോയി, കയ്യീന്ന് പോയി'! വഫയുടെ വീഡിയോ'രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയാണ്, അപകടം പറ്റിപ്പോയി, കയ്യീന്ന് പോയി'! വഫയുടെ വീഡിയോ

20 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത് എത്തിയപ്പോള്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശാണ് ഏറ്റവും പിറകിലുളളത്. ആരോഗ്യ രംഗത്തും ഉത്തര്‍ പ്രദേശിന്റെ സ്ഥാനം പിറകില്‍ തന്നെ. രാജസ്ഥാനും കര്‍ണാകയുമാണ് വിദ്യാഭ്യാസ ഗുണനിലവാര സൂചികാ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുളളത്. കേരളത്തിന് 76.6 ശതമാനം സ്‌കോറാണുളളത്. ഏറ്റവും പിന്നിലുളള യുപിക്കാകട്ടെ 36.4 ശതമാനം സ്‌കോര്‍ മാത്രമേ ഉളളൂ.

kerala

നീതി ആയോഗിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാമത് എത്തിയതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''വിദ്യാഭ്യാസ മേഖലയിൽ ദേശീയ തലത്തിൽ കേരളം വീണ്ടും ഒന്നാമത് എത്തിയിരിക്കുന്നു. രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന സ്കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സ് 2019-ലാണ് കേരളം ഒന്നാമതെത്തിയത്. ഭരണമികവ്, അടിസ്ഥാന സൗകര്യങ്ങൾ, പഠനനിലവാരം തുടങ്ങി 44 മാനകങ്ങൾ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്.

സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ ഇടപെടലുകൾക്കുള്ള അംഗീകാരമാണ് ഇത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചു ലക്ഷത്തിലധികം കുട്ടികളാണ് മൂന്നു വർഷത്തിനുള്ളിൽ പൊതുവിദ്യാലയങ്ങളിൽ അധികമായി എത്തിയത്. എല്ലാ സ്കൂളുകളും ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനമെന്ന പദവി കേരളം സ്വന്തമാക്കാൻ പോവുകയാണ്. 45,000 ക്ലാസ് റൂമുകൾ ഹൈടെക് ആയി കഴിഞ്ഞു. പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് നിർമ്മാണം പുരോഗമിക്കുന്നു. സ്കൂളുകൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. കിഫ്ബി വഴി 2037.91 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് മാത്രം നടപ്പിലാക്കി വരുന്നത്. സ്കൂളുകൾ അടച്ചു പൂട്ടുകയല്ല, അവ ഏറ്റെടുത്ത് സംരക്ഷിക്കുക എന്ന നയമാണ് സർക്കാർ നടപ്പാക്കുന്നത്''.

English summary
Kerala tops the School Education Quality Index and UP comes last in the list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X