ബേപ്പൂരും കുമരകവും ലോക ടൂറിസം ഭൂപടത്തിലേക്ക്: കോടികളുടെ പദ്ധതി ഒഴുകിയെത്തും
കോഴിക്കോട്: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ സ്കീമിൽ ഇടംപിടിച്ച് കേരളത്തിൽ നിന്നുള്ള കുമരകവും ബേപ്പൂരും. ഇതോടെ രണ്ട് കേന്ദ്രങ്ങളിലേക്കും കേന്ദ്ര സർക്കാറിന്റെ വിവിധ വികസന പദ്ധതികളെത്തുമെന്നാണ് പ്രതീക്ഷീക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിൻ്റെ നിർദേശം പരിശോധിച്ച ശേഷമാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനമെന്നാണ് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കുന്നത്. 'സ്വദേശി ദർശൻ 2.0 പദ്ധതിയിൽ കേരളത്തിലെ ഡെസ്റ്റിനേഷനുകളെയും ഉൾപ്പെടുത്തി. സംസ്ഥാന ടൂറിസം വകുപ്പിൻ്റെ നിർദേശം പരിശോധിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം കുമരകം, ബേപ്പൂർ എന്നീ ഡെസ്റ്റിനേഷനുകളെയാണ് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. '- മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഈ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതിയിലൂടെ സാധിക്കും. വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ മികച്ച സൗകര്യങ്ങളാകും ഈ ഡെസ്റ്റിനേഷനുകളിൽ ഒരുക്കുക. ബേപ്പൂരിലെ ഉരു ടൂറിസം, ജലാസാഹസിക ടൂറിസം , കുമരകത്തെ കായൽ ടൂറിസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും പദ്ധതികൾ. സംസ്ഥാനത്തെ പ്രധാന ഡെസ്റ്റിനേഷനുകളുടെ വികസനത്തിനുള്ള സാധ്യതകൾ സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. പദ്ധതികൾ സമബന്ധിതമായി നടപ്പാക്കാനുള്ള ഇടപെടലും സഹായവും ടൂറിസം വകുപ്പ് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സമഗ്ര ടൂറിസം കേന്ദ്രമാക്കാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ഈ തീരുമാനം സഹായകരമാകും. കൊവിഡാനന്തരം അന്തർദേശീയ തലത്തിൽ തന്നെ കേരള ടൂറിസം ശ്രദ്ധേയമായ മുന്നേറ്റം സാധ്യമാക്കുകയാണ്. സംസ്ഥാന സർക്കാരിൻ്റെ നിർദേശം അംഗീകരിച്ച് ഡെസ്റ്റിനേഷനുകളെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രഖ്യാപനത്തില്‍ കേന്ദ്ര സർക്കാറിനും നരേന്ദ്ര മോദിക്കും നന്ദി അറിയിച്ചുകൊണ്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. 'കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദർശൻ സ്കീമിൽ കേരളത്തിൽ നിന്നുള്ള കുമരകവും ബേപ്പൂരും ഉൾപ്പെടുത്തി. കോടിക്കണക്കിനു രൂപയുടെ വികസനപദ്ധതികളും ആയിരക്കണക്കിന് തൊഴിലവസരങ്ങളുമാണ് ഇത് വഴി ലഭിക്കുന്നത്. നരേന്ദ്ര മോദിക്കും, കേന്ദ്ര സർക്കാറിനും നന്ദി'- ബി ജെ പി അധ്യക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Hair Care: മൂന്ന് ഇന്തപ്പഴം മാത്രം മതി, മുടി സമൃദ്ധമായി വളരും: തടി കുറയുകയും ചെയ്യും
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications