നോട്ട് നിരോധനം ; കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് നഷ്ടം 1000 കോടി
നോട്ട് നിരോധത്തിന് ശേഷം കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ 1000 കോടി രൂപയുടെ നഷ്ടമാണ് വന്നതെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : നവംബര്‍ 8ന് നോട്ട് നിരോധനം പ്രഖ്യാപിച്ചത് മുതല്‍ എല്ലാ മേഖലയിലും മാന്ദ്യമാണ്. ജനങ്ങളില്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും പണമില്ലാത്ത അവസ്ഥ. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലും നോട്ട് നിരോധനം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ പ്രധാന ടൂറിസം സീസണായ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.

നവംബര്‍ എട്ട് മുതല്‍ കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ആയിരം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറയുന്നു. സംസ്ഥാനത്ത് എത്തുന്ന ഉത്തരേന്ത്യന്‍ സഞ്ചാരികളുടെയും വിദേശ വിനോദ സഞ്ചാരികളുടെയും എണ്ണം കുത്തനെ കുറഞ്ഞു. വിദേശികളുടെ എണ്ണത്തില്‍ 15 ശതമാനത്തില്‍ അധികം കുറവാണ് വന്നിരിക്കുന്നത്.

കേരള സമ്പത്ത് വ്യവസ്ഥയ്ക്ക് 25,000 കോടി രൂപയില്‍ അധികമാണ് ഒരു വര്‍ഷം വിനോദ സഞ്ചാരമേഖലയില്‍ നിന്ന് ലഭിക്കുന്നത്. ഇതില്‍ പകുതി മാത്രമേ വര്‍ഷാവസാനത്തോടെ സംസ്ഥാനത്തിന് സ്വരൂപിക്കാനായിട്ടുള്ളു. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തേയും, ഹോട്ടലുകളിലെ ബുക്കിംഗും നന്നേ കുറഞ്ഞെന്നും മന്ത്രി പറയുന്നു.

വിനോദ സഞ്ചാര മേഖലയെ ആശ്രയിച് കഴിയുന്ന ചെറുകിട കച്ചവടക്കാരുടെ വരുമാനം പൂര്‍ണമായും ഇല്ലാതായി. ഇവര്‍ അന്നന്നത്തെ ചെലവിന് പോലും ബുദ്ധിമുട്ടുകയാണ്. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും, തേക്കടിയിലെയും വയനാട്ടിലെയും ഹോം സ്റ്റേകളും കൂട്ടത്തോടെ പൂട്ടി ഇട്ടിരിക്കുകയാണെന്നും കടകംപള്ളി വ്യക്തമാക്കി.

മലബാര്‍ മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതി രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി അറിയിച്ചു. ഐഐഎമ്മിലെ വിദഗ്ദ്ധരുടെ അഭിപ്രായം ഇതിനായി തേടും. നോട്ട് അസാധു ആക്കലിന്റെ ദുരിതം തീരുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്ക് പഴയ ഉണര്‍വ് കൈവരും എന്നാണ് പ്രതീക്ഷ എന്നും കടകംപള്ളി പറഞ്ഞു. മണ്‍സൂണ്‍ ടൂറിസം വിപുലീകരിക്കുന്നതിനായുള്ള ശ്രമങ്ങള്‍ വകുപ്പ് തുടങ്ങി കഴിഞ്ഞു.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications