കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം ; കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് നഷ്ടം 1000 കോടി

നോട്ട് നിരോധത്തിന് ശേഷം കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ 1000 കോടി രൂപയുടെ നഷ്ടമാണ് വന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍

  • By Deepa M
Google Oneindia Malayalam News

തിരുവനന്തപുരം : നവംബര്‍ 8ന് നോട്ട് നിരോധനം പ്രഖ്യാപിച്ചത് മുതല്‍ എല്ലാ മേഖലയിലും മാന്ദ്യമാണ്. ജനങ്ങളില്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും പണമില്ലാത്ത അവസ്ഥ. കേരളത്തിന്‌റെ വിനോദസഞ്ചാര മേഖലയിലും നോട്ട് നിരോധനം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ പ്രധാന ടൂറിസം സീസണായ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കോടികളുടെ നഷ്ടം

നവംബര്‍ എട്ട് മുതല്‍ കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ആയിരം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. സംസ്ഥാനത്ത് എത്തുന്ന ഉത്തരേന്ത്യന്‍ സഞ്ചാരികളുടെയും വിദേശ വിനോദ സഞ്ചാരികളുടെയും എണ്ണം കുത്തനെ കുറഞ്ഞു. വിദേശികളുടെ എണ്ണത്തില്‍ 15 ശതമാനത്തില്‍ അധികം കുറവാണ് വന്നിരിക്കുന്നത്.

സമ്പത്ത്ഘടനയ്ക്കും കനത്ത നഷ്ടം

കേരള സമ്പത്ത് വ്യവസ്ഥയ്ക്ക് 25,000 കോടി രൂപയില്‍ അധികമാണ് ഒരു വര്‍ഷം വിനോദ സഞ്ചാരമേഖലയില്‍ നിന്ന് ലഭിക്കുന്നത്. ഇതില്‍ പകുതി മാത്രമേ വര്‍ഷാവസാനത്തോടെ സംസ്ഥാനത്തിന് സ്വരൂപിക്കാനായിട്ടുള്ളു. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തേയും, ഹോട്ടലുകളിലെ ബുക്കിംഗും നന്നേ കുറഞ്ഞെന്നും മന്ത്രി പറയുന്നു.

ചെറുകിട കര്‍ഷകര്‍ ദുരിതത്തില്‍

വിനോദ സഞ്ചാര മേഖലയെ ആശ്രയിച് കഴിയുന്ന ചെറുകിട കച്ചവടക്കാരുടെ വരുമാനം പൂര്‍ണമായും ഇല്ലാതായി. ഇവര്‍ അന്നന്നത്തെ ചെലവിന് പോലും ബുദ്ധിമുട്ടുകയാണ്. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും, തേക്കടിയിലെയും വയനാട്ടിലെയും ഹോം സ്‌റ്റേകളും കൂട്ടത്തോടെ പൂട്ടി ഇട്ടിരിക്കുകയാണെന്നും കടകംപള്ളി വ്യക്തമാക്കി.

മലബാറിന്‌റെ വികസനത്തിനായി...

മലബാര്‍ മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതി രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി അറിയിച്ചു. ഐഐഎമ്മിലെ വിദഗ്ദ്ധരുടെ അഭിപ്രായം ഇതിനായി തേടും. നോട്ട് അസാധു ആക്കലിന്‌റെ ദുരിതം തീരുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്ക് പഴയ ഉണര്‍വ് കൈവരും എന്നാണ് പ്രതീക്ഷ എന്നും കടകംപള്ളി പറഞ്ഞു. മണ്‍സൂണ്‍ ടൂറിസം വിപുലീകരിക്കുന്നതിനായുള്ള ശ്രമങ്ങള്‍ വകുപ്പ് തുടങ്ങി കഴിഞ്ഞു.

English summary
Note Ban terribly affected the sector and the loss was estimated to be about Rs 1,000 crore.state tourism minister Kadakampally Surendran takes strong stand against central govt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X