Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുര്‍വേദമറിയൂ, സൗജന്യ സുഖചികിത്സ നേടൂ

തിരുവനന്തപുരം: ആയുര്‍വേദത്തിന് പേരു കേട്ടതാണല്ലോ കേരളം പ്രത്യേകിച്ച സുഖ ചികിത്സയ്ക്ക്. സുഖചികിത്സയ്ക്കായി പല പ്രശസ്തരും പോകുന്നുവെന്ന വാര്‍ത്തകള്‍ കാണാറില്ല. ഇനി പ്രശസ്തര്‍ക്ക് മാത്രമല്ല യാതൊരു പണച്ചെലവും ഇല്ലാതെ നിങ്ങള്‍ക്കും ഈ ചികിത്സ ലഭ്യമാക്കാം. എങ്ങനെയാണെന്നല്ലേ. ആയുര്‍വേദത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവുകള്‍ പങ്ക് വയ്ക്കുന്നതിലൂടെ

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ വീഡിയോ ക്വിസിലൂടെ നിങ്ങള്‍ക്ക് സൗജന്യ ചികിത്സ നേടാന്‍ അവസരം ലഭിയ്ക്കും. ഒരു മാസത്തെ വെബ് അധിഷ്ഠിത ക്യംപയിനാണ് പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നത്. ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 12 വരെയാണ് മത്സരം.

Ayurvedic Massage

ആയുര്‍വേദത്തിലെ നിങ്ങളുടെ അടിവ്ഥാന വിവരങ്ങളാണ് ഓണ്‍ലൈന്‍ ക്വിസിലൂടെ പരിശോധിയ്ക്കുക. ഓരോ ദിവസവും ഓരോ ചോദ്യം ഉണ്ടാകും. 24മണിയ്ക്കൂറിനകം ചോദ്യത്തിന് ശരിയായ ഉത്തരം നല്‍കണം. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് മൂന്ന് ദിവസത്തെ സൗജന്യ സുഖചികിത്സ ലഭിയ്ക്കും. വിജയികളാകുന്ന 15 പേര്‍ക്കാണ് ഈ അവസരം ലഭിയ്ക്കുക

മത്സരത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാനും രജിസ്റ്റര്‍ ചെയ്യുന്നതിനുമായി www.keralatourism.org എന്ന സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. ഇന്‍വിസ് മള്‍ട്ടിമീഡിയയാണ് പരിപാടിയുടെ നടത്തിപ്പുകാര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+