കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ നോക്കു കൂലിയില്ല.. മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും, പിന്തുണച്ച് ട്രേഡ് യൂണിയനുകളും

Google Oneindia Malayalam News

തിരുവനന്തപുരം: മെയ് ഒന്നുമുതൽ കേരളത്തിൽ നോക്കു കൂലി നിർത്തലാക്കാൻ സർക്കാര്തീരുമാനിച്ചു.തീരുമാനത്തെ ട്രെയിഡ് യൂണിയനുകൾ പിന്തുണച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

കണ്ണൂരിലെ ഗാന്ധി പ്രതിമ തകര്‍ത്തസംഭവം: അറസ്റ്റിലായത് തളിപ്പറമ്പിലെ ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍കണ്ണൂരിലെ ഗാന്ധി പ്രതിമ തകര്‍ത്തസംഭവം: അറസ്റ്റിലായത് തളിപ്പറമ്പിലെ ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍

എഐവൈഎഫ് ഇടപെടൽ മൂലം വർക്ക് ഷോപ്പ് തുടങ്ങാനാകാതെ പ്രവാസിയായ സുഗതൻ ആത്മഹത്യചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തുര യോഗം വിളിച്ചത്.ട്രെയിഡ് യൂണിയന്‍ യോഗം വിളിച്ചു ചേർക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്കിയിരുന്നു.

 pinarayi-vijayan-

സംസ്ഥാനതല യോഗത്തിൻറെ തുടർച്ചയായി മെയ് ഒന്നിന് എല്ലാ ജില്ലയിലും കലക്ടർമാർ തൊഴിലാളി സംഘടനകളുടെ മീറ്റിംഗ് വിളിക്കും.നോക്കുകൂലിയുെ തൊഴിലാലികളെ സംഘടനകള്‍ വിതരണം ചെയ്യുന്നതും അവസാനിപ്പിക്കുന്നതോടെ തൊഴിലാളികളെ സംരക്ഷിക്കാനുള്ള വഴികള്‍ സർക്കാർ കണ്ടെത്തുമെന്നും പിണറായി പറഞ്ഞു.

തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ പരമാവധി നേടിക്കൊടുക്കുകയെന്നതാണ്സർക്കാറിൻറെ ലക്ഷ്യം.
തൊഴിൽരംഗത്ത് കേരളത്തിൽ നിലനിൽക്കുന്ന ദുഷ്പ്രവണതകൾ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കും.തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണൻ, ആനത്തലവട്ടം ആനന്ദൻ, കെ.ചന്ദ്രന്‍പിളള (സിഐടിയു), ആര്‍. ചന്ദ്രശേഖരന്‍ എന്നിവർ പങ്കെടുത്തു.

മോദിയുടെ ചര്‍ച്ച പാഴായി, ടിഡിപി എന്‍ഡിഎ വിട്ടു, മന്ത്രിമാര്‍ രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറിമോദിയുടെ ചര്‍ച്ച പാഴായി, ടിഡിപി എന്‍ഡിഎ വിട്ടു, മന്ത്രിമാര്‍ രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി

English summary
kerala trade union stops nokku kooli from may first
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X