സംസ്ഥാനത്ത് ഇന്ന് വ്യാപാരികളുടെ കടയടപ്പ് സമരം; കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ച് പ്രതിഷേധിക്കും. കേരള വ്യാപാര വ്യവസായി ഏകോപന സമിതിയാണ് ഇന്നത്തെ സമരത്തിന് ആഹ്വാനം നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ വ്യാപാരികളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നെന്ന് സംഘന ആരോപിച്ചു.

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
പ്രാദേശിക കേന്ദ്രങ്ങളില്‍ ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക. വ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവച്ചു.
ഇതിനിടെ, സംസ്ഥാനത്തെ നിലവിലെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അതാത് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും. ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ഇപ്പോഴത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചയോ അതില്‍ അധികമോ നീളാനാണ് സാധ്യത. അതേസമയം, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള സ്ഥലങ്ങള്‍ തീരുമാനിക്കാന്‍ ടിപിആര്‍ പരിധി 15 ആക്കി കുറക്കാന്‍ സാധ്യതയുണ്ട്.
Recommended Video
സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications