കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ് 28 വരെ പരശുറാം ഉള്‍പ്പെടെ 21 ട്രെയിനുകള്‍ ഓടില്ല; നിയന്ത്രണങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

കോട്ടയം: ചിങ്ങവനം- ഏറ്റുമാനൂര്‍ റൂട്ടില്‍ ഇരട്ടപ്പാത നിര്‍മാണം നടക്കുന്നതുകൊണ്ട് ഈ മാസം 28വരെ 21 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. വേണാടും പരശുറാമും ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദ് ചെയ്തത്.

എറണാകുളത്ത് കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്തതും ആലപ്പുഴ വഴി ഒരുലൈന്‍ ട്രാക്ക് മാത്രമുള്ളതുമാണ് കോട്ടയത്ത് ഗതാഗത നിയന്ത്രണം വന്നതോടെ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണമായത്.
കൂടുതല്‍ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടാന്‍ കഴിയില്ല.

train

ആലപ്പുഴവഴിയില്‍ ഒരു ലൈന്‍ ട്രാക്ക് ആയതിനാല്‍ ഇത് വഴി തിരിച്ചുവിട്ടാലത് വലിയ ബ്ലോക്കിന് കാരണമാകും. എറണാകുളത്ത് ട്രെയിന്‍ അറ്റകുറ്റപ്പണികള്‍ക്കായി 3 പിറ്റ്ലൈനുകള്‍ മാത്രമാണ് ഉള്ളത്. ഇത് എറണാകുളത്തുനിന്നു സര്‍വീസ് ആരംഭിക്കുന്ന ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് മാത്രമാണ്. മറ്റു ട്രെയിനുകള്‍ കൂടി എത്തിയാല്‍ കൂടുതല്‍ സമയം എടുക്കുക്കുകയും മറ്റു ട്രെയിനുകള്‍ വൈകാന്‍ കാരണമാകുയും ചെയ്യും.

പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ കനത്ത മഴ; മത്സ്യബന്ധനത്തിന് വിലക്ക്പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ കനത്ത മഴ; മത്സ്യബന്ധനത്തിന് വിലക്ക്

21 ട്രെയിനുകളാണ് ഇന്ന് മുതല്‍ 28 വരെ റദ്ദാക്കുന്നത്. 24 മുതല്‍ 28 വരെ പകല്‍ 10 മണിക്കൂര്‍ കോട്ടയം വഴി ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ 7.45 മുതല്‍ വൈകിട്ട് 5.45 വരെയാണ് നിയന്ത്രണം.

ചെന്നൈ-തിരുവനന്തപുരം മെയില്‍, വേണാട് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, കന്യാകുമാരി ബെംഗളൂരു ഐലന്‍ഡ്, തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി തുടങ്ങിയ ട്രെയിനുകള്‍ റദ്ദ് ചെയ്യുന്ന ട്രെയിനുകളില്‍പ്പെടുന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Kerala train cancelled news 21 trains including parasuram express cancelled till may 28
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X