കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര വണ്ടികളുൾപ്പെടെ ആറ് ട്രെയിനുകൾ ഓട്ടം നിർത്തുന്നു; മുട്ടൻപണി
കണ്ണൂർ: ആറ് പ്രത്യേക ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നു. തിരക്ക് കുറയ്ക്കാൻ തുടങ്ങിയ ട്രെയിനുകളുടെ ഓട്ടമാണ് അവസാനിപ്പിക്കുന്നത്. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. നടത്തിപ്പ് - സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർവീസ് അവസാനിപ്പിക്കുന്നത് എന്നാണ് ഉത്തരവിൽ പറയുന്നത്. അവധികഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാനൊരുങ്ങുന്ന ഈ സമയത്ത് ട്രെയിൻ സർവീസ് നിർത്തുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്.
ശനിയാഴ്ചകളിൽ ഓടുന്ന മംഗളൂരു - കോയമ്പത്തൂർ - മംഗളൂരു പ്രതിവാര വണ്ടി ( 06041/06042 ) ജൂൺ എട്ട് മുതൽ ജൂൺ 29 വരെയുള്ള സർവീസാണ് നിർത്തിയത്. മേയ് 25, ജൂൺ ഒന്ന് സർവീസുകൾ നിലനിർത്തിയിട്ടുണ്ട്. മംഗളൂരു - കോട്ടയം - മംഗളൂരു റൂട്ടിലെ പ്രത്യേക തീവണ്ടി ( 06075/06076 ) റെയിൽ വേ നേരത്തെ റദ്ദാക്കിയിരുന്നു.

ഒരു സർവീസ് നടത്തിയ തീവണ്ടിയാണ് പെട്ടെന്ന് നിർത്തിയത്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്ന് വരെയായിരുന്നു ( ശനിയാഴ്ചകളിൽ ) തീവണ്ടി പ്രഖ്യാപിച്ചത്. ഏപ്രിൽ 20 ന് ഈ വണ്ടി ഓടുകയും ചെയ്തു. അതേ സമയം ജോലി ഭാരം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് ജൂൺ ഒന്ന് മുതൽ ദക്ഷിണ റെയിൽ വേയുടെ ലോക്കോ പൈലറ്റുമാർ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
റദ്ദാക്കിയ ട്രെയിനുകൾ:
1. മംഗളൂരു - കോയമ്പത്തൂർ പ്രതിവാര വണ്ടി ( ശനി ) -06041- (ജൂൺ എട്ട് മുതൽ 29 വരെ).
2. കോയമ്പത്തൂർ - മംഗളൂരു പ്രതിവാര വണ്ടി (ശനി ) -06042- (ജൂൺ എട്ട് - 29 ).
3. കൊച്ചുവേശി - നിസാമുദ്ദീൻ പ്രതിവാര വണ്ടി ( വെള്ളി )-06071- ( ജൂൺ ഏഴ് - 28 )
4. നിസാമുദ്ദിൻ - കൊച്ചുവേളി പ്രതിവാര വണ്ടി ( തിങ്കളൾ ) - 06072- ( ജൂൺ 10 - ജൂലായ് ഒന്ന് )
5. ചെന്നൈ - വേളാങ്കണ്ണി ( വെള്ളി, ഞായർ ) -06037 (ജൂൺ 21 - 30)
6, വേളാങ്കണ്ണി - ചെന്നൈ ( ശനി, തിങ്കൾ) - 06038 (ജൂൺ 22 - ജൂലായ് ഒന്ന് )












Click it and Unblock the Notifications