സസ്‌പെൻസുകൾക്ക് വിരാമം; സതീശൻ മന്ത്രിസഭ റെഡി! വൻ അഴിച്ചുപണികളോടെ അന്തിമ പട്ടിക പുറത്ത്
കേരള രാഷ്ട്രീയത്തിൽ ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത അനിശ്ചിതത്വങ്ങൾക്കും നാടകീയമായ ചർച്ചകൾക്കും വിരാമമിട്ടുകൊണ്ട് പുതിയ യുഡിഎഫ് മന്ത്രിസഭയുടെ അന്തിമവും ഔദ്യോഗികവുമായ പട്ടിക നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയടക്കം 20 അംഗങ്ങളാണ് പുതിയ മന്ത്രിസഭയിലുള്ളത്. പുതിയ യുഡിഎഫ് സർക്കാർ മെയ് 18 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
മന്ത്രിസഭാ രൂപീകരണത്തിനൊപ്പം നിയമസഭാ ഭാരവാഹികളെയും യുഡിഎഫ് നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായും, പ്രമുഖ വനിതാ നേതാവായ ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായും നിയമിക്കാൻ യുഡിഎഫ് തീരുമാനിച്ചു. കോൺഗ്രസ് കൈവരിച്ച വൻ വിജയത്തിന് പിന്നാലെ പ്രാദേശിക-സാമുദായിക സമവാക്യങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് മന്ത്രിസഭയ്ക്ക് രൂപം നൽകിയിരിക്കുന്നത്.
കോൺഗ്രസ് മന്ത്രിമാരും വകുപ്പുകളും
വി.ഡി. സതീശൻ (മുഖ്യമന്ത്രി): പൊതുഭരണം, ആസൂത്രണം, ഐടി എന്നിവയ്ക്ക് പുറമെ തന്ത്രപ്രധാനമായ ധനകാര്യം, തുറമുഖം എന്നീ വകുപ്പുകൾ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യും.
രമേശ് ചെന്നിത്തല: മന്ത്രിസഭയിൽ രണ്ടാം സ്ഥാനം. ഏറ്റവും നിർണായകമായ ആഭ്യന്തരം, വിജിലൻസ് എന്നീ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിനാണ്.
സണ്ണി ജോസഫ്: കെപിസിസി പ്രസിഡന്റായ സണ്ണി ജോസഫ് പുതിയ റവന്യൂ മന്ത്രിയായി ചുമതലയേൽക്കും.
കെ. മുരളീധരൻ: മുതിർന്ന നേതാവായ മുരളീധരന് വൈദ്യുതി വകുപ്പാണ് നൽകിയിരിക്കുന്നത്.

പി.സി. വിഷ്ണുനാഥ്: വിനോദസഞ്ചാരം, സാംസ്കാരികം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും.
എ.പി. അനിൽകുമാർ: സുപ്രധാനമായ ആരോഗ്യ വകുപ്പിന്റെ ചുമതലയാണ് അനിൽകുമാറിന് ലഭിച്ചിരിക്കുന്നത്.
ടി. സിദ്ദിഖ്: വയനാട്ടിൽ നിന്നുള്ള പ്രതിനിധിയായ സിദ്ദിഖ് വനം വകുപ്പ് മന്ത്രിയാകും.
ബിന്ദു കൃഷ്ണ: വനിതാ ശിശു ക്ഷേമം വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും.
എം. ലിജു: എക്‌സൈസ്, സഹകരണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും.
ഒ.ജെ. ജനീഷ്: യൂത്ത് കോൺഗ്രസ് പ്രതിനിധിയായ ജനീഷ് യുവജനക്ഷേമം വകുപ്പ് കൈകാര്യം ചെയ്യും.
കെ.എ. തുളസി: പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ്.
റോജി എം ജോൺ: തദ്ദേശസ്വയംഭരണ വകുപ്പ്.
യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചിട്ടുള്ളത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ലീഗ് മന്ത്രിമാരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പി.കെ. കുഞ്ഞാലിക്കുട്ടി: വ്യവസായം, ഐടി, വാണിജ്യം.
കെ.എം. ഷാജി: പൊതുമരാമത്ത് വകുപ്പ് (PWD).
എൻ. ഷംസുദ്ദീൻ: വിദ്യാഭ്യാസം (പൊതുവിദ്യാഭ്യാസം).
പി.കെ. ബഷീർ: ഭക്ഷ്യം, സിവിൽ സപ്ലൈസ്.
വി.ഇ. അബ്ദുൾ ഗഫൂർ: വഖഫ്, ന്യൂനപക്ഷ ക്ഷേമം. ലീഗ് തീരുമാനപ്രകാരം രണ്ടര വർഷത്തിന് ശേഷം വി.ഇ. അബ്ദുൾ ഗഫൂറിന് പകരം കോഴിക്കോട് നിന്നുള്ള നേതാവ് പാറക്കൽ അബ്ദുള്ള മന്ത്രിസഭയിലേക്ക് എത്തും.
മറ്റ് ഘടകകക്ഷി മന്ത്രിമാർ
മോൻസ് ജോസഫ് (കേരള കോൺഗ്രസ് - ജോസഫ്): ജലവിഭവ വകുപ്പ്, ജലസേചനം.
ഷിബു ബേബി ജോൺ (ആർഎസ്പി): തൊഴിൽ വകുപ്പ്.
അനൂപ് ജേക്കബ് (കേരള കോൺഗ്രസ് - ജേക്കബ്): സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം.
സി.പി. ജോൺ (സിഎംപി): പ്രവാസി ക്ഷേമം, രജിസ്ട്രേഷൻ.
പുതുമുഖങ്ങളുടെ സർപ്രൈസ് എൻട്രികളും മുതിർന്ന നേതാക്കളുടെ പരിചയസമ്പത്തും ഒത്തുചേരുന്ന ഒരു ശക്തമായ ഭരണസംവിധാനത്തിനാണ് യുഡിഎഫ് നേതൃത്വം രൂപം നൽകിയിരിക്കുന്നത്. നാളെ സത്യപ്രതിജ്ഞ പൂർത്തിയാകുന്നതോടെ പുതിയ സർക്കാർ ഔദ്യോഗികമായി ഭരണം ആരംഭിക്കും.












Click it and Unblock the Notifications