കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിന്പനിയും നാട്ടിലെത്തി, മറുനാടന്‍ തൊഴിലാളികളെ ശ്രദ്ധിക്കൂ

Google Oneindia Malayalam News

തിരുവനന്തപുരം: കാര്യമായ കാലവര്‍ഷം ഇതുവരേയും ലഭ്യമായിട്ടില്ലെങ്കിലും പനിപ്പേടിയിലേയ്ക്ക് കേരളം കൂപ്പുകുത്തുകയാണ്. കാലാ അസാര്‍ എന്ന കറുത്ത പനി സംസ്ഥാനത്ത് സ്ഥിരീകരിച്ച വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ വീണ്ടും കറുത്ത പനി സ്ഥിരീകരിയ്ക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര സ്വദേശിയിലാണ് മരണകാരണമാകുന്ന രോഗം കണ്ടെത്തിയത്.

മഴക്കാലമാകുന്നതോടെ ഒട്ടേറെ രോഗങ്ങളാണ് കേരളത്തിലേയ്ക്ക് എത്തുന്നത്. ഇതിനെല്ലാം മഴയെമാത്രം പഴിച്ചിട്ട് കാര്യമില്ലെന്ന് അടുത്തിടെ പുറത്തിറങ്ങിയെ ചില ആരോഗ്യ റിപ്പോര്‍ട്ടുകള്‍ കണ്ടാല്‍ മനസിലാകും. ബംഗ്ലാദേശില്‍ നിന്നുള്‍പ്പടെ രാജ്യത്തെത്തി കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്നവരില്‍ നിന്നും രോഗം കേരളത്തിലേയ്ക്ക് എത്തുന്നു. അന്യസംസ്ഥാനക്കാരില്‍ നിന്ന് രോഗമെത്തുന്നതും പുതുമയുള്ള കാര്യമല്ല.

പകര്‍ച്ചവ്യാധി അടക്കമുള്ള രോഗങ്ങളില്‍ അന്യസംസ്ഥാനത്തൊഴിലാലികളും അകപ്പെടാറുണ്ട്. എന്നാല്‍ ഈ തൊഴിലാളികള്‍ക്കിടയില്‍ നിന്ന് പകര്‍ച്ചവ്യാധിയെ നിയന്ത്രിയ്ക്കാനുള്ള ശ്രമങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടാകുന്നില്ലെന്നതാണ് മറ്റൊരു വസ്തുത...

മഴയോടെ

മഴയോടെ

മഴയെത്തുന്നതോടെ കേരളം പനിയുടെ പിടിയിലമരുന്നതാണ് പതിവ്

കറുത്ത പനി

കറുത്ത പനി

കാല അസാര്‍ എന്ന കറുത്ത പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചു. മലേറിയ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം മരണത്തിന് കാരണമാകുന്ന പകര്‍ച്ചവ്യാധി കാല അസാര്‍ ആണ്

പേടിയ്ക്കണം ഈ മഴപ്പനിയെ

പേടിയ്ക്കണം ഈ മഴപ്പനിയെ

ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന പനി, വിളര്‍ച്ച, ഭാരം കുറയല്‍ എന്നിവയാണ് രോഗലക്ഷണം. രോഗം ബാധിച്ചാലും തിരിച്ചറിയാന്‍ അന്‍പതിലധികം ദിവസങ്ങളെടുക്കും മണലീച്ചയിലൂടെയാണ് രോഗം പടരുന്നത്.

അന്യസംസ്ഥാനത്തൊഴിലാളികള്‍

അന്യസംസ്ഥാനത്തൊഴിലാളികള്‍

വര്‍ഷം തോറും ലക്ഷക്കണക്കിന് അന്യസംസ്ഥനത്തൊഴിലാളികളാണ് കേരളത്തില്‍ എത്തുന്നത്. മാരകമായ പല പകര്‍ച്ചവ്യാധികളും ഇവരിലൂടെയും പകരും

ലേബര്‍ ക്യാമ്പുകള്‍

ലേബര്‍ ക്യാമ്പുകള്‍

അന്യസംസ്ഥാനത്തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ മലേറിയ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ മഴക്കാലത്ത് പടരാറുണ്ട്. പക്ഷേ പേരിന് പോലും ഇവിടെ പരിശോധന നടക്കാറില്ല

സൂക്ഷിയ്ക്കണം

സൂക്ഷിയ്ക്കണം

പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ കേരളത്തിലേയ്ക്ക് എത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികളെ അല്‍പ്പമൊന്ന് ശ്രദ്ധിയ്ക്കുന്നത് നന്നാകും

English summary
Three migrant labourers in the state have been identified with kala azar or 'black fever.'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X