തലസ്ഥാനം ഡെങ്കി ഭീതിയിൽ!! മരണ സംഖ്യ ഉയരുന്നു!! നടപടി ഇല്ല!!
തിരുവനന്തപുരം: തലസ്ഥാനത്ത് ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. തിങ്കളാഴ്ച മാത്രം ഡെങ്കിപ്പനി ബാധിച്ച് തലസ്ഥാനത്ത് ചികിത്സ തേടിയെത്തിയത് 85 പേരാണ്. രോഗം പടർന്നു പിടിച്ചിട്ടും സർക്കാർ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാവുകയാണ്.
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ പത്ത് പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ മുപ്പതോളം പേർ മരിച്ചെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 6119 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 24010 പേർക്ക് രോഗ ബാധയുള്ളതായി സംശയിക്കുന്നു.
ഡെങ്കി ഉൾപ്പെടെ രോഗങ്ങൾ പടർന്നു പിടിക്കുമ്പോഴും സർക്കാർ പ്രതിരോധഝ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാവുകയാണ്. കൊതുക് നശീകരണത്തിനോ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ നടപടികൾ ഇല്ല. തിരുവനന്തപുരത്തിനു പുറമെ കോട്ടയം, മലപ്പുറം, തൃശൂർ, കൊല്ലം ജില്ലകളിലും ഡെങ്കിപ്പനി വ്യാപകമാകുന്നുണ്ട്.
ഡെങ്കിക്കു പുറമെ എച്ച് വൺ എൻ വൺ, എലിപ്പനി, ചിക്കൻ ഗുനിയ, മലേറിയ തുടങ്ങിയ രോഗങ്ങളും വ്യാപകമാവുകയാണ്. തലസ്ഥാനത്ത് 59 പേർക്ക് എലിപ്പനി സഥിരീകരിച്ചിട്ടുണ്ട്. 101 പേര‍്‍ക്ക് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചിട്ടുണ്ട്.