പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളനം, പ്രത്യേക വെബ് സൈറ്റ് തുടങ്ങി
കാസര്‍ക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രത്യേക വെബ് സൈറ്റ് പ്രവര്‍ത്തനം തുടങ്ങി..
കാസര്‍ക്കോട് പ്രസ് ക്ലബ് ഹാളില്‍ ചന്ദ്രിക ഡയറക്ടര്‍ മെട്രോ മുഹമദ് ഹാജി പ്രകാശനം നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സിബി അബ്ദുളഹാജി, ബഷീര്‍ ആറങ്ങാടി, ടിഎ ഷാഫി, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എംഒ വര്‍ഗീസ് സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം നന്ദിയും പറഞ്ഞു.
17,18 തിയതികളില്‍ കാസര്‍ക്കോട് ടൗണ്‍ ഹാളിലാണ് സമ്മേളനം നടക്കുന്നത്.












Click it and Unblock the Notifications